പാപ്പാ വന്നു, ഫിലാഡല്‍ഫിയ സെമിനാരിയില്‍ വൈദികാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

പാപ്പാ വന്നു, ഫിലാഡല്‍ഫിയ സെമിനാരിയില്‍ വൈദികാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

ഫിലാഡല്‍ഫിയ: സെന്റ് ചാള്‍സ് ബൊറോമിയ സെമിനാരിയില്‍ വൈദികാര്‍ത്ഥികളുടെ  എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ദ്ധനവ്. റെക്ടര്‍ ബിഷപ് തിമോത്തി സീനിയറാണ് ഇക്കാര്യം അറിയിച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം സെമിനാരിക്കാര്‍ക്കിടയില്‍ ക്രിയാത്മകമായ സ്വാധീനം വരുത്തിയതിന്റെ ഫലമാണിതെന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത് .

167 സെമിനാരിക്കാരാണ് ഇപ്പോഴുള്ളത്. ഞങ്ങള്‍ വളരെ എക്‌സൈറ്റഡാണ്. അത് നമ്പറിന്റെ കാര്യത്തില്‍ മാത്രമല്ല അസാധാരണക്കാരായ യുവജനങ്ങളെ ക്രിസ്തുവിന് വേണ്ടി ലഭിച്ചതിലാണ്. വൈദികാര്‍ത്ഥികള്‍ ഓരോരുത്തരും ഞങ്ങളുടെ സമ്പന്നമായ ഭൂപ്രദേശത്തിന്റെ വൈവിധ്യത്തെ പ്രതിബിംബിക്കുന്നവയാണ്. ബിഷപ് പറയുന്നു.

ഈ വര്‍ഷം സെമിനാരിയിലെ 43 പേര്‍ അഭിഷിക്തരാവും. ഇതില്‍ 11 പേര്‍ ഫിലാഡല്‍ഫിയ അതിരൂപതയ്ക്ക് വേണ്ടിയുള്ളവരാണ്. 2005 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സെമിനാരി വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ചിരുന്നു.

പരിശുദ്ധ പിതാവിന്റെ പൗരോഹിത്യം സെമിനാരിവിദ്യാര്‍ത്ഥികളെ വളരെയധികം സ്വാധീനിച്ചു. ബിഷപ് പറഞ്ഞു.

 

You must be logged in to post a comment Login