നാലു മാസങ്ങള്‍ക്ക് ശേഷം ഫാ. സുഗാനോബ് വിശുദ്ധ ബലി അര്‍പ്പിച്ചു

നാലു മാസങ്ങള്‍ക്ക് ശേഷം ഫാ. സുഗാനോബ് വിശുദ്ധ ബലി അര്‍പ്പിച്ചു

 

മനില: ഫാ. സുഗാനോബ് നാലു മാസങ്ങള്‍ക്ക് ശേഷം ദിവ്യബലി അര്‍പ്പിച്ചു. ഫാ. സുഗാനോബ് ആരാണ് എന്നല്ലേ? മനിലയില്‍ നിന്ന് ഐഎസ് ഭീകരര്‍ നാലുമാസങ്ങള്‍ക്ക് മുമ്പ് തട്ടിക്കൊണ്ടുപോയ വൈദികന്‍.

മെയ് മാസത്തില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ അദ്ദേഹം സെപ്തംബര്‍ 17 നാണ് മോചിതനായത്. സെപ്തംബര്‍ 24 നാണ് ഇദ്ദേഹം ഇടവേളയ്ക്ക് ശേഷം വിശുദ്ധ ബലി അര്‍പ്പിച്ചത്. തീവ്രവാദികളുടെ ബന്ധനത്തില്‍ നിന്നും മോചിതരായവര്‍ക്ക് വേണ്ടിയുള്ള കൃതജ്ഞതാപ്രകടനം കുടിയായിട്ടാണ് താന്‍ ബലിയര്‍പ്പിച്ചതെന്നും ഫാ.സുഗാനോബ് പറഞ്ഞു.

 

You must be logged in to post a comment Login