ഫിലിപ്പൈന്‍സിലെ വൈദികന്റെ കൊലപാതകം; ഒരാള്‍ അറസ്റ്റില്‍

ഫിലിപ്പൈന്‍സിലെ വൈദികന്റെ കൊലപാതകം; ഒരാള്‍ അറസ്റ്റില്‍

മനില: ഫിലിപ്പൈന്‍സിലെ വൈദികന്‍ ഫാ. റിച്ച്മണ്ട് വില്ലാഫ്‌ളോറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. അഡെല്‍ റോല്‍ മിലാന്‍ എന്ന വ്യക്തിയെയാണ് സംശയാസ്പദമായി പോലീസ് അറസ്റ്റ് ചെയ്തത്. അള്‍ത്താര ബാലന്റെ സാക്ഷ്യമാണ് ഇതിന് കാരണമായത്. ജൂണ്‍ 10 ന് അച്ചന്‍ കുര്‍ബാനയ്ക്ക് തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ജനാലയിലൂടെ രണ്ട് അക്രമികള്‍ അച്ചന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

കഴിഞ്ഞ ആറു മാസത്തിനിടയില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ വൈദികനാണ് റിച്ച്മണ്ട്. അന്ധബധിരരായവര്‍ക്ക് വേണ്ടി നിസ്വാര്‍ത്ഥമായ സേവനം ചെയ്തുവരികയായിരുന്നു ഇദ്ദേഹം. രൂപതയുടെ ഫിനാന്‍സ് അഡ്മിനിസ്‌ട്രേറ്ററും ആയിരുന്നു.

You must be logged in to post a comment Login