ഫിലിപ്പൈന്‍സില്‍ വാഹനങ്ങളില്‍ കൊന്ത ഉപയോഗിക്കുന്നതിന് നിരോധനം

ഫിലിപ്പൈന്‍സില്‍ വാഹനങ്ങളില്‍ കൊന്ത ഉപയോഗിക്കുന്നതിന് നിരോധനം

മനില: ഫിലിപ്പൈന്‍സില്‍ ഭരണകൂടവും സഭയും തമ്മിലുള്ള സംഘടനത്തിന് പുതിയ കാരണം കൂടി. കൊന്തയോ ഇതര മതപരമായ വസ്തുക്കളോ വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ പാടില്ലായെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുകയാണ്. 80 ശതമാനവും കത്തോലിക്കരായ രാജ്യത്തിനാണ് ഈ ദുര്‍വിധിയുണ്ടായിരിക്കുന്നത്. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച പുതിയ നിയമം പുറപ്പെടുവിച്ചിരിക്കുന്നത്.

സുരക്ഷാപരമായ കാരണങ്ങളെ മുന്‍നിര്‍ത്തിയാണ് വാഹനങ്ങളില്‍ ഇവ ഉപയോഗിക്കാന്‍ പാടില്ലെന്ന് ഡ്രൈവര്‍മാര്‍ക്ക് നിയമം വന്നിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ ഡ്രൈവര്‍മാരും മതപരമായ ചിഹ്നങ്ങള്‍ വാഹനങ്ങളില്‍ ഉപയോഗിക്കുമ്പോള്‍ സുരക്ഷിതത്വം അനുഭവിക്കുന്നതായാണ് കണ്ടുവരുന്നത് എന്നാണ് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ദ ഫിലിപ്പൈന്‍സ് എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫാ. ജെറോം അഭിപ്രായപ്പെടുന്നത്.

കൊന്തയോ മതപരമായ ചിഹ്നങ്ങളോ അപകടങ്ങള്‍ക്ക് കാരണമാകുന്നതായി തനിക്കറിയില്ലെന്ന് ഡ്രൈവര്‍മാരുടെ സംഘടനയുടെ നേതാവ് പറയുന്നു.

You must be logged in to post a comment Login