ഫിലിപ്പൈന്‍സില്‍ ഇന്ന് വീണ്ടും ഭീകര താണ്ഡവം, സ്‌കൂള്‍ കുട്ടികള്‍ ഭീകരരുടെ കൈകളില്‍

ഫിലിപ്പൈന്‍സില്‍ ഇന്ന് വീണ്ടും ഭീകര താണ്ഡവം, സ്‌കൂള്‍ കുട്ടികള്‍ ഭീകരരുടെ കൈകളില്‍

മനില: ഫിലി്‌പ്പൈന്‍സിലെ കോട്ടബാറ്റോ പ്രവിശ്യയിലുള്ള ഗ്രാമത്തിലെ സ്‌കൂളില്‍ ഭീകരര്‍ അതിക്രമിച്ചു കയറി കുട്ടികളടക്കം പന്ത്രണ്ട് പേരെ തടവിലാക്കി. ആറു പുരുഷന്മാരും ആറു കുട്ടികളുമാണ് ഭീകരരുടെ കൈകളില്‍ അകപ്പെട്ടിരിക്കുന്നത് എന്നാണ് വിവരം.

ഇന്ന് പുലര്‍ച്ചെയാണ് ഗ്രാമത്തിലേക്ക് ഭീകരര്‍ അതിക്രമിച്ചുകയറിയത്. ഇപ്പോള്‍ മൂന്നുറോളം ഭീകരര്‍ ഇവിടെയുണ്ടെന്നും അറിയുന്നു.

മാറാവിയില്‍ ഭീകരതാണ്ഡവം തുടങ്ങിയിട്ട് ഒരു മാസത്തിലേറെയായി. ആഴ്ചകള്‍ക്ക് മുമ്പാണ് ഇടവകവൈദികനെയും ഇരുപത് വിശ്വാസികളെയും ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.

You must be logged in to post a comment Login