സേബു: ഫിലിപ്പൈന്‍സിലെ കത്തോലിക്കാസഭാ നേതൃത്വവുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ സന്നദ്ധനാണെന്നുള്ള പ്രസിഡന്റ് റോഡ്രിഗോ ഡ്യൂറ്റെര്ട്ടോയുടെ പ്രസ്താവനയെ മെത്രാന്മാര് സ്വാഗതം ചെയ്തു.
മൂന്ന് മെത്രാന്മാരാണ് ഇതിനോട് പ്രതികരിച്ചത്. ഇതൊരു നല്ല തുടക്കമാണെന്ന് നോവാലിച്ചെസിലെ ബിഷപ് എമിരത്തൂസ് തിയോഡോര്‍ ബാക്കാനി പ്രതികരിച്ചു. എനിക്ക് സന്തോഷമുണ്ട്. എന്നാല്‍ അദ്ദേഹം ദൈവത്തിന്റെ സ്വരം കേള്‍ക്കുകയും ഓരോ മനുഷ്യജീവനെയും ആദരിക്കുകയും വേണം. അദ്ദേഹം പറഞ്ഞു.
പ്രസിഡന്റിന്റെ ‘യുദ്ധ’ ങ്ങള്‍ക്കെതിരെ നിരന്തരം ശബ്ദിച്ചുകൊണ്ടിരിക്കുന്നവരാണ് ഫിലിപ്പൈന്‍സിലെ മെത്രാന്മാരും വൈദികരും. നാര്ക്കോട്ടിക്സിനെതിരെയുള്ള പ്രസിഡന്റിന്റെ പോരാട്ടങ്ങള്‍ മനുഷ്യജീവനെ ഹോമിച്ചുകൊണ്ടുള്ളതാണ് എന്നതാണ് കത്തോലിക്കാസഭയുടെ എതിര്‍പ്പിന് കാരണമായിരിക്കുന്നത്.
ഗവണ്മെന്റ് സ്റ്റാറ്റിറ്റിക്സ് പ്രകാരം 12,000 മരണങ്ങള് ഇതിന്റെ പേരില്‍ ഇതിനകം നടന്നിട്ടുണ്ട്.
You must be logged in to post a comment Login