ഇസ്ലാമിക് ഭീകരരുടെ തടവില്‍ നിന്ന് കത്തോലിക്കാ വൈദികനെ ഫിലിപ്പെന്‍സ് പട്ടാളം മോചിപ്പിച്ചു

ഇസ്ലാമിക് ഭീകരരുടെ തടവില്‍ നിന്ന് കത്തോലിക്കാ വൈദികനെ ഫിലിപ്പെന്‍സ് പട്ടാളം മോചിപ്പിച്ചു

മനില: നാലു മാസങ്ങള്‍ക്ക് മുമ്പ് മാരാവിയില്‍നിന്ന് ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികനെ ഫിലിപ്പൈന്‍സ് പട്ടാളം മോചിപ്പിച്ചു. ഫിലിപ്പൈന്‍സ് പട്ടാളവും ഐ എസ് ഭീകരരും തമ്മില്‍ നടന്ന ഘോരമായ യുദ്ധത്തിനൊടുവിലാണ് മോചനം സാധ്യമായത്. ഫാ. ചിറ്റോയെയാണ് മോചിപ്പിച്ചെടുത്തത്.

സെന്റ് മേരീസ് ഇടവകയില്‍ നിന്ന് മെയ് 23 നാണ് ഫാ. ചിറ്റോയെ അക്രമികള്‍തട്ടിക്കൊണ്ടുപോയത്. മെയ് 30 ന് ഒരു വീഡിയോ സന്ദേശത്തില്‍ ഇദ്ദേഹം പ്രത്യക്ഷപ്പെട്ട് സഹായാഭ്യര്‍തഥന നടത്തിയിരുന്നു.

ഐഎസ് തടവില്‍ നിന്ന് മോചിതരായവര്‍ വെളിപെടുത്തിയത് ഞെട്ടിക്കുന്ന കഥകളാണ്. നിര്‍ബന്ധിത മതപ്പരിവര്‍ത്തനവും വിവാഹവും ബന്ദികള്‍ക്ക് അനിവാര്യമായിരുന്നു.

You must be logged in to post a comment Login