ഫിലിപ്പീൻസില്‍ കത്തോലിക്കാ വൈദികന് വെടിയേറ്റു

ഫിലിപ്പീൻസില്‍ കത്തോലിക്കാ വൈദികന് വെടിയേറ്റു

മനില: ഫിലിപ്പീൻസില്‍ കത്തോലിക്കാ വൈദികന് വെടിയേറ്റു .കാലംബ നഗരത്തിൽ  ജൂണ്‍ ആറിനാണ് വെടിവെയ്പ് നടന്നത്. സെന്‍റ് മൈക്കിൾ ദേവാലയ വൈദികനായ ഫാ. റെ ഉർമെന്റ വലത് കൈയ്യിലും തോളിലും വെടിയേറ്റ് ഇപ്പോള്‍ചികിത്സയിലാണ്. ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമായിട്ടില്ല.

വടക്കന്‍ ഫിലിപ്പൈന്‍സില്‍ ഏപ്രിലിൽ മാർക്ക് ആന്‍റണി വെന്റുര  എന്ന വൈദികന്‍ അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരിന്നു.

You must be logged in to post a comment Login