തോക്കുവേണമെന്ന് വൈദികര്‍, വിസമ്മതം പറഞ്ഞ് മെത്രാന്മാര്‍

തോക്കുവേണമെന്ന് വൈദികര്‍, വിസമ്മതം പറഞ്ഞ് മെത്രാന്മാര്‍

മനില: കഴിഞ്ഞ ആറു മാസത്തിനിടയില്‍ മൂന്നു വൈദികര്‍ വെടിയേറ്റ് മരിച്ച സാഹചര്യത്തില്‍ സ്വയം രക്ഷയ്ക്ക് വേണ്ടി തോക്ക് കൈവശം വയ്ക്കാനുള്ള അനുവാദം വേണമെന്ന് സ്ഥലത്തെ പുരോഹിതര്‍. എന്നാല്‍ വൈദികരുടെ ഈ ആവശ്യത്തോട് മെത്രാന്മാര്‍ വിസമ്മതം രേഖപ്പെടുത്തിയതായിട്ടാണ് സൂചനകള്‍. പുതിയതായി തോക്ക് കൈവശം വയ്ക്കാനുള്ള അനുവാദത്തിന് വേണ്ടിയുള്ള അപേക്ഷകളില്‍ 188 കത്തോലിക്കാ പുരോഹിതരും ഉള്‍പ്പെടുന്നു.

ഞങ്ങള്‍ ദൈവത്തിന്റെയും സഭയുടെയും ഭാഗമാണ്. ഞങ്ങളുടെ ശുശ്രൂഷയുടെ ഭാഗമാണ് ഭീഷണികളും ആപത്തുകളും. അതുകൊണ്ടുതന്നെ വധഭീഷണിയും അത്തരത്തിലൊന്നാണ്. ദവാവോ ആര്‍ച്ച് ബിഷപ് വാല്ലസ് പ്രതികരിച്ചു. അവൈദികവും അധാര്‍മ്മികവുമാണ് വൈദികര്‍ തോക്ക് കൈവശം സൂക്ഷിക്കുന്നതെന്ന് കാലൂക്കാന്‍ ബിഷപ് പാബ്ലോ ഡേവിഡ് പറഞ്ഞു. സഹനങ്ങളും ത്യാഗങ്ങളും ഞങ്ങളുടെ മിനിസ്ട്രിയുടെ ഭാഗമാണ്. തോക്കല്ല കുരിശാണ് ഞങ്ങള്‍ കൈകകളില്‍ സൂക്ഷിക്കേണ്ടത്. ബലാങ് ബിഷപ് സാന്റോസ് പറഞ്ഞു.

You must be logged in to post a comment Login