ഫിലിപ്പൈന്‍സില്‍ കത്തോലിക്കാ റേഡിയോ സ്‌റ്റേഷനുകളുടെ ലൈസന്‍സ് പുതുക്കി കിട്ടുന്നില്ല

ഫിലിപ്പൈന്‍സില്‍ കത്തോലിക്കാ റേഡിയോ സ്‌റ്റേഷനുകളുടെ ലൈസന്‍സ് പുതുക്കി കിട്ടുന്നില്ല

മനില: ഫിലിപ്പൈന്‍സിലെ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യമെങ്ങുമുള്ള കത്തോലിക്കാ റേഡിയോ സ്‌റ്റേഷനുകളുടെ ലൈസന്‍സ് പുതുക്കിക്കൊടുക്കാന്‍ ഭരണാധികാരികള്‍ക്ക് ഭയവും മടിയും. 25 വര്‍ഷത്തേക്കാണ് ലൈന്‍സ് പുതുക്കിക്കൊടുക്കുന്നത്.  ജനുവരി മാസത്തില്‍ ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ മെത്രാന്മാര്‍ നല്കിയിരുന്നു. ഓഗസ്റ്റ് 7 ന് ആയിരുന്നു ലൈസന്‍സ് അവസാനിക്കുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ അധികാരികളില്‍നിന്ന് യാതൊരുവിധ നീക്കവും ഉണ്ടായിട്ടില്ലെന്നാണ് വാര്‍ത്ത. ലൈസന്‍സ് പുതുക്കി കിട്ടിയില്ലെങ്കില്‍ രാജ്യത്തെ 54 റേഡിയോ സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങളെ അത് ബാധിച്ചേക്കും.  ചില കത്തോലിക്കാ റേഡിയോ സ്‌റ്റേഷനുകളെ ഇത് ബാധിക്കുകയുമില്ല.

ഫിലിപ്പൈന്‍സിലെ ഏറ്റവും വലിയ മാധ്യമശൃംഖലകളിലൊന്നാണ് മെത്രാന്മാരുടെ കീഴിലുള്ള റേഡിയോ സ്‌റ്റേഷനുകള്‍.

You must be logged in to post a comment Login