പ്രസിഡന്റിന്റെ ദൈവനിന്ദ, ഫിലിപ്പൈന്‍സില്‍ ഉപവാസപ്രാര്‍ത്ഥന

പ്രസിഡന്റിന്റെ ദൈവനിന്ദ, ഫിലിപ്പൈന്‍സില്‍ ഉപവാസപ്രാര്‍ത്ഥന

മനില: ഫിലിപ്പിനോ ബഷപ്‌സ് കോണ്‍ഫ്രന്‍സ് മൂന്നു ദിവസത്തെ ഉപവാസ പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം ചെയ്തു. പ്രസിഡന്റ് റോഡ്രിഗോ യുടെ ദൈവനിന്ദയ്ക്ക് പ്രായശ്ചിത്തമായിട്ടാണ് ഇത്. ഒരു മാസം മുമ്പാണ് റോഡ്രിഗോ ദൈവത്തെ സ്റ്റുപിഡ് എന്ന് വിശേഷിപ്പിച്ചത്.

ജൂലൈ 16 ന് ആരംഭിക്കുന്ന ഉപവാസപ്രാര്‍ത്ഥന 19 ന് സമാപിക്കും. ദൈവത്തിന്റെ കരുണയ്ക്കും നീതിക്കും വേണ്ടിയാണ് പ്രാര്‍ത്ഥനാദിനം ആചരിക്കുന്നതെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ദ ഫിലിപ്പൈന്‍സ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ് റോമുലോ വാലെസ് ആണ് ഇത് സംബന്ധിച്ച പ്രസ്താവന പുറപ്പെടുവിച്ചത്. രാജ്യത്ത് അക്രമവും മയക്കുമരുന്നും തുടച്ചുനീക്കുന്നതിന്റെ ഭാഗമായി കൊലപാതകപരമ്പരയും അരങ്ങേറുന്നുണ്ട്. ഇതിനെതിരെയുമാണ് പ്രാര്‍ത്ഥന.

ഫിലിപ്പൈന്‍സില്‍ ആറുമാസത്തിനിടയില്‍ മൂന്നു വൈദികര്‍ കൊല്ലപ്പെട്ടു. വൈദികര്‍ക്ക് നേരെ വര്‍ദ്ധിച്ചുവരുന്ന അക്രമണപരമ്പരയോട് അനുബന്ധിച്ച് 200വൈദികര്‍ തോക്കിനുള്ള ലൈസന്‍സ് ആവശ്യപ്പെട്ടതും വാര്‍ത്തയായിരുന്നു.

You must be logged in to post a comment Login