മാര്‍ ആലഞ്ചേരിയുമായുള്ള ഫോണ്‍സംഭാഷണം പ്രചരിപ്പിക്കുന്നത് തെറ്റിദ്ധരിപ്പിക്കാന്‍

മാര്‍ ആലഞ്ചേരിയുമായുള്ള ഫോണ്‍സംഭാഷണം പ്രചരിപ്പിക്കുന്നത് തെറ്റിദ്ധരിപ്പിക്കാന്‍

കൊച്ചി: ജലന്ധര്‍ ബിഷപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് നേരത്തെ അറിവുണ്ടായിരുന്നുവെന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഫോണ്‍സംഭാഷണം തെറ്റിദ്ധാരണജനകമെന്ന് സഭാ കാര്യാലയം. വിശ്വാസികളെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരണം നടത്തി സഭയെയും സഭാനേതൃത്വത്തെയും അവഹേളിക്കാനുള്ള ചിലരുടെ ഹീന ശ്രമങ്ങളാണ് ഇതെന്നും സഭാകാര്യാലയം പുറപ്പെടുവിച്ചപ്രസ്താവനയില്‍ പറഞ്ഞു.

പ്രചരിപ്പിക്കപ്പെടുന്ന ഫോണ്‍ സംഭാഷണത്തെക്കുറിച്ച് നേരത്തെതന്നെ പോലീസിനോട് വിശദീകരിച്ചിരുന്നതായും വ്യക്തമാക്കിയിട്ടുണ്ട്.

You must be logged in to post a comment Login