മെഡ്ജിഗോറിയിലേക്കുള്ള ഔദ്യോഗിക തീര്‍ത്ഥാടനത്തിന് ഇപ്പോള്‍ അനുമതിയായി

മെഡ്ജിഗോറിയിലേക്കുള്ള ഔദ്യോഗിക തീര്‍ത്ഥാടനത്തിന് ഇപ്പോള്‍ അനുമതിയായി

മെഡ്ജിഗോറി: മെഡ്ജിഗോറിയായിലേക്കുള്ള ഔദ്യോഗികതീര്‍ത്ഥാടനത്തിന് ഇപ്പോള്‍ വിലക്കുകളൊന്നുമില്ലെന്ന് പോളീഷ് ആര്‍ച്ച് ബിഷപ്. വാഴ്‌സ- പ്രാഗാ ആര്‍ച്ച് ബിഷപ് ഹെന്റിക്ക് ഹോസര്‍ ആണ് ഇക്കാര്യം അറിയിച്ചത്. മെഡ്ജിഗോറിയായിലെ ഭക്തി ഇപ്പോള്‍ അനുവദിക്കപ്പെട്ടിട്ടുണ്ട് എന്ന് അദ്ദേഹം ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

മെഡ്ജിഗോറിയായിലേക്ക് തീര്‍ത്ഥാടനം നടക്കുന്നുണ്ടായിരുന്നുവെങ്കിലും അതിന് ഔദ്യോഗികഅംഗീകാരം കിട്ടിയിട്ടുണ്ടായിരുന്നില്ല. വ്യക്തിപരമായോ ചില സംഘടനകളോ ആയിരുന്നു ഇവിടേയ്ക്കുള്ള തീര്‍ത്ഥാടനത്തിന് നേതൃത്വം നല്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ മുതല്‍ രൂപതകളുടെ നേതൃത്വത്തിലോ രൂപതയിലെ സംഘടനകളുടെ നേതൃത്വത്തിലോ തീര്‍ത്ഥാടനങ്ങള്‍ സംഘടിപ്പിക്കാവുന്നതാണ്.

മെഡ്ജിഗോറിയായിലെ കത്തോലിക്കര്‍ക്ക് ബ്ലസിംങ് നല്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്തയിടെ അല്‍ബേനിയന്‍ കര്‍ദിനാളിനോട് ആവശ്യപ്പെട്ടിരുന്നു

You must be logged in to post a comment Login