വിമാനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഫുട്‌ബോള്‍ കളിക്കാരെ പാപ്പ ആശീര്‍വദിച്ചു

വിമാനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഫുട്‌ബോള്‍ കളിക്കാരെ പാപ്പ ആശീര്‍വദിച്ചു

വത്തിക്കാന്‍: വിമാനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഫുട്‌ബോള്‍കളിക്കാരെ ഫ്രാന്‍സിസ് മാര്‍പാപ്പ പൊതുദര്‍ശനവേളയില്‍ കണ്ടുമുട്ടുകയും അവരെ ആശീര്‍വദിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷമാണ് 77 യാത്രക്കാരെയും കൊണ്ട് പോയ വിമാനം ഇന്ധനത്തകരാറുമൂലം അപകടത്തില്‍ പെട്ടത്. ഇതില്‍ 71 പേരും കൊല്ലപ്പെടുകയായിരുന്നു.

സൗത്ത് അമേരിക്കന്‍ കപ്പ് ഫൈനലില്‍ കളിക്കാന്‍ ബൊളീവിയായില്‍ നിന്ന് കൊളംബിയായിലേക്ക് പോയ സംഘമാണ് അപകടത്തില്‍ പെട്ടത്. പത്രപ്രവര്‍ത്തകരും അതിഥികളും കോച്ചും ഉള്‍പ്പെടുന്നതായിരുന്നു സംഘം. ഈ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവരായിരുന്നു ജാക്‌സണ്‍ ഫോള്‍മാനും അലന്‍ റഷെലും നെറ്റോയും.

ഇതില്‍ ജാക്‌സണ്‍ കളിക്കളത്തില്‍ നിന്ന് വിരമിച്ച വ്യക്തിയാണ്. അലന്‍ റഷെല്‍ സജീവമായി കളിക്കളത്തിലുണ്ട്. ഇവര്‍ രണ്ടുപേരുമാണ് പൊതുദര്‍ശനവേളയില്‍ പാപ്പയുമായി കണ്ടുമുട്ടിയത്. നെറ്റോ വന്നിട്ടുണ്ടായിരുന്നില്ല.

അപകടം ഉണ്ടായ നാള്‍ മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നല്കുന്ന പിന്തുണയും പ്രാര്‍ത്ഥനയും വളരെ വലുതാണെന്ന് ടീം പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു. പാപ്പ കളിക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും അഭിവാദ്യം ചെയ്യുകയും ആലിംഗനം നടത്തുകയും ചെയ്തു.

ആളുകള്‍ സന്തോഷത്തോടുകൂടി ജീവിക്കാനാണ് ദൈവം ആഗ്രഹിക്കുന്നതെന്ന്  സന്ദര്‍ശനവേളയില്‍ പാപ്പ വിശ്വാസികളോടായി പറഞ്ഞു.

You must be logged in to post a comment Login