പോക്‌സോ – രക്ഷിതാക്കള്‍ക്കും സമൂഹത്തിനും കൂടുതല്‍ അവബോധം നല്‍കണം

പോക്‌സോ – രക്ഷിതാക്കള്‍ക്കും സമൂഹത്തിനും കൂടുതല്‍ അവബോധം നല്‍കണം

കൊച്ചി: ആദിവാസി മേഖലയിലെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക ചൂഷണങ്ങള്‍ പോക്‌സോ നിയമത്തിന്റെ പരിധിയില്‍ വരും. അതിന് ഇളവ് നല്‍കാന്‍ നിയമം അനുവദിക്കുന്നില്ലായെന്ന് കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് ചെയര്‍പേഴ്‌സണ്‍ ശോഭ കോശി അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്റര്‍, ആര്‍.ടി.ഐ. കേരള ഫെഡറേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സിറിയക് ഏലിയാസ് വൊളന്ററി അസോസിയേഷന്‍, സെന്റ് തെരേസാസ് കോളേജ് സോഷ്യോളജി വിഭാഗം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പോക്‌സോ നിയമത്തെക്കുറിച്ചുള്ള ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശോഭ കോശി.

കുട്ടികളുടെ അവകാശ സംരക്ഷണം സംബന്ധിച്ച് രക്ഷിതാക്കള്‍ക്കും സമൂഹത്തിനും അവബോധം നല്‍കണം. ബ്ലൂവെയിന്‍ ഗെയിം സംഭവത്തില്‍ ചീഫ് സെക്രട്ടറി സംസ്ഥാന പോലീസ് മേധാവി, ഐ.ടി. സെക്രട്ടറി എന്നിവരോട് വിശദീകരണം തേടി, സംഭവത്തില്‍ കമ്മീഷന്‍ വേണ്ട നടപടി സ്വീകരിക്കും.

കുട്ടികള്‍ക്കെതിരെയുള്ള നിയമം സംരക്ഷിക്കുന്ന സംവിധാനങ്ങള്‍, കോടതി, പോലീസ് സ്റ്റേഷന്‍ മുതലായവ ബാല സൗഹൃദമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പ്രൊഫ.കെ.വി.തോമസ് എം.പി. മുഖ്യാതിഥിയായിരുന്നു. ഫാ.വര്‍ഗ്ഗീസ് കോക്കാടന്‍ സി.എം.ഐ.

അധ്യക്ഷത വഹിച്ചു. ശിശുക്ഷേമ സമിതി എറണാകുളം ജില്ലാ ചെയര്‍പേഴ്‌സണ്‍ പത്മജ നായര്‍, ഫാ.റോബി കണ്ണന്‍ചിറ സി.എം.ഐ., അഡ്വ.ഡി.ബി.ബിനു, കെ.എന്‍.കെ.നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പോക്‌സോ നിയമത്തിന്റെ സാമൂഹ്യ പ്രസക്തി എന്ന വിഷയത്തില്‍ കമ്മീഷന്‍ അംഗം സിസ്റ്റര്‍ ബിജി സി.എം.സി., പോക്‌സോ അതിജീവിച്ചവരുടെ പുനരധിവാസം എന്ന വിഷയത്തില്‍ കമ്മീഷന്‍ അംഗം എം.പി. ആന്റണി, പോക്‌സോ നിയമം നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍, പരിഹാരങ്ങള്‍ എന്ന വിഷയത്തില്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ കെ.ലാല്‍ജി എന്നിവര്‍ പ്രഭാഷണം നടത്തി.

അഡ്വ.എം.ആര്‍.രാജേന്ദ്രന്‍ നായര്‍, സെന്റ് സെരേസാസ് കോളേജ് സോഷ്യോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ജോര്‍ജിയ ആന്‍ ബെന്നി, അഡ്വ.ലിറ്റോ പാലത്തിങ്കല്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. ഉച്ചകഴിഞ്ഞു നടന്ന പൊതുചര്‍ച്ചയില്‍ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭ കോശി മറുപടി നല്‍കി.

എസ്.സിറിയക്, ശശി കിഴക്കട, ,ഷാനവാസ്, ഉണ്ണികൃഷ്ണന്‍, റഷീദ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ജോളി പവേലില്‍ നന്ദി പറഞ്ഞു.

You must be logged in to post a comment Login