ഡ്യൂട്ടി സമയത്ത് പള്ളിയില്‍ പോയതിന് പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

ഡ്യൂട്ടി സമയത്ത് പള്ളിയില്‍ പോയതിന് പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

പെനിസ്വല്‍വാനിയ: ഡ്യൂട്ടി സമയത്ത് പള്ളിയില്‍ പോയതിന് പോലീസ് ഓഫീസര്‍ക്ക് പത്തു ദിവസത്തെ സസ്‌പെന്‍ഷന്‍. ഇരുപത് വര്‍ഷമായി പോലീസ് സേനയില്‍ ജോലി നോക്കുന്ന മാര്‍ക്ക് ഹോവാനാണ് ഇപ്രകാരം സസ്‌പെന്‍ഷന്‍ കിട്ടിയത്.

താന്‍ ഇതിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണെന്ന് മാര്‍ക്ക് മാധ്യമങ്ങളോട് അറിയിച്ചു. മതസ്വാതന്ത്ര്യത്തിനെതിരെയുള്ള ദുരുപയോഗമാണ് ഈ സസ്‌പെന്‍ഷന്‍ എന്ന് അദ്ദേഹം ആരോപിച്ചു. താന്‍ രണ്ടു തവണ മിഡില്‍ടൗണിലെ സെവന്‍സോറോസ് ഓഫ് ദ ബ്ലസ്ഡ് വിര്‍ജിന്‍ മേരി ദേവാലയത്തില്‍ യൂണിഫോം ധരിച്ചു പോയതായും അദ്ദേഹം സമ്മതിച്ചു. മുന്‍കാലത്തും താന്‍ ഇതുപോലെ ഡ്യൂട്ടിസമയത്ത് ദേവാലയത്തില്‍ പോയിട്ടുണ്ടെന്നും അന്ന് പ്രശ്‌നമുണ്ടായിരുന്നില്ലെന്നും മാവന്‍ പറഞ്ഞു.

 

You must be logged in to post a comment Login