അഴുക്കുചാലില്‍ ഇറങ്ങിയ രണ്ട് പാക്കിസ്ഥാനി ക്രൈസ്തവര്‍ വിഷവാതകം ശ്വസിച്ച് മരണമടഞ്ഞു

അഴുക്കുചാലില്‍ ഇറങ്ങിയ രണ്ട് പാക്കിസ്ഥാനി ക്രൈസ്തവര്‍ വിഷവാതകം ശ്വസിച്ച് മരണമടഞ്ഞു

കറാച്ചി: അഴുക്കുചാലില്‍ ഇറങ്ങിയ രണ്ട് പാക്കിസ്ഥാനി ക്രൈസ്തവര്‍ വിഷവാതകം ശ്വസിച്ച് മരണമടഞ്ഞു. പഞ്ചാബ് ജില്ലയിലെ ബഹവാല്‍നഗറില്‍ മെയ് 23 നാണ് സംഭവം നടന്നത്. ജനുവരിയിലും സമാനമായ രീതിയില്‍ ഒരു ക്രൈസ്തവന്‍ മരണമടഞ്ഞിരുന്നു.

2013 ലെ വേള്‍ഡ് വാച്ച് മോനിട്ടര്‍ കണക്കുകള്‍പ്രകാരം പഞ്ചാബില്‍ ഇത്തരത്തിലുള്ള ജോലിക്കാരില്‍ 80 ശതമാനവും ക്രൈസ്തവരാണ്.

പാക്കിസ്ഥാനിലെ ജനസംഖ്യയില്‍ 1.5 ശതമാനമാണ് ക്രൈസ്തവര്‍. 19 ഉം 45 ഉം വയസുള്ള രണ്ടുപേരാണ് മെയ് 23 ലെ അപകടത്തില്‍ മരണമടഞ്ഞത്.

You must be logged in to post a comment Login