പള്ളിയില്‍ പോക്കിമോന്‍ കളിച്ച ബ്ലോഗര്‍ക്ക് മൂന്നരവര്‍ഷം ജയില്‍ശിക്ഷ നല്കുമോ? വിധി മെയ് 11 ന്

പള്ളിയില്‍ പോക്കിമോന്‍ കളിച്ച ബ്ലോഗര്‍ക്ക് മൂന്നരവര്‍ഷം ജയില്‍ശിക്ഷ നല്കുമോ? വിധി മെയ് 11 ന്

മോസ്‌ക്കോ: റഷ്യയിലെ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പോക്കിമോന്‍ കളിക്കുകയും പിന്നീട് യൂട്യൂബില്‍ ആ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്ത ഇരുപത്തിരണ്ടുകാരനായ ബ്ലോഗര്‍ റസ്ലാന്‍ സോകോളോവ്‌സ്‌കിയക്ക് മൂന്നരവര്‍ഷം ജയില്‍ ശിക്ഷ നല്കണമെന്ന് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. മതവിദ്വേഷം വളര്‍ത്തി എന്നതാണ് കുറ്റം. മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന പ്രവൃത്തിയാണ് റസ്ലാന്‍ ചെയ്തതെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

2016 ഓഗസ്റ്റിലാണ് യെക്കാറ്റാറിന്‍ബെര്‍ഗ് നഗരത്തിലെ ഒരു പള്ളിയിലിരുന്ന് പോക്കിമോന്‍ കളിക്കുന്ന ദൃശ്യം യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്.1.7 മില്യന്‍ തവണയാണ് ഈ വീഡിയോ കണ്ടത്.

ബ്ലോഗറെ സെപ്തംബറില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇത് സംബന്ധിച്ച് മെയ് 11 ന് കോടതി വിധി പ്രസ്താവിക്കും.

You must be logged in to post a comment Login