നവംബറില്‍ അയര്‍ലണ്ടില്‍ ജപമാല യജ്ഞം

നവംബറില്‍ അയര്‍ലണ്ടില്‍ ജപമാല യജ്ഞം

അയര്‍ലണ്ട്: അയര്‍ലണ്ടിലെ കത്തോലിക്കര്‍ ജീവനും വിശ്വാസത്തിനും സംരക്ഷണം തേടിക്കൊണ്ട് ജപമാല പ്രാര്‍ത്ഥന നടത്തുന്നു. അടുത്ത വര്‍ഷം അബോര്‍ഷനെ സംബന്ധിച്ച് ജനഹിത പരിശോധന നടത്താന്‍ തീരുമാനിച്ച അവസരത്തിലാണ് ഇങ്ങനെയൊരു പ്രാര്‍ത്ഥന അയര്‍ലണ്ടിലെ കത്തോലിക്കര്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ക്രിസ്തുരാജത്വതിരുനാള്‍ ദിനമായ നവംബര്‍ 26 നാണ് റോസറി ഓണ്‍ ദ കോസ്റ്റ് ഫോര്‍ ലൈഫ് ആന്റ് ഫെയ്ത്ത് എന്ന പേരില്‍ പ്രാര്‍ത്ഥന സംഘടിപ്പിക്കുന്നത്. പോളണ്ടിലും ഇറ്റലിയിലും സമീപകാലത്ത് നടന്ന ജപമാല പ്രാര്‍ത്ഥനയുടെ സ്വാധീനത്തില്‍ നിന്നാണ് ഇങ്ങനെയൊരു പ്രാര്‍ത്ഥന അയര്‍ലണ്ടില്‍ സംഘടിപ്പിക്കുന്നത്.

അയര്‍ലണ്ടിലെ കത്തോലിക്കരായ യുവജനങ്ങള്‍ക്കിടയില്‍ ഭയാനകമാംവിധത്തില്‍ വിശ്വാസനഷ്ടം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന്  സംഘാടകര്‍ വ്യക്തമാക്കുന്നു. അയര്‍ലണ്ട് നോര്‍ത്ത് ആന്റ് സൗത്ത് എന്നിവിടങ്ങളില്‍ ഞങ്ങളുടെ അജാതശിശുക്കള്‍ വലിയൊരു ഭീഷണിയെ ഉടനടി അഭിമുഖീകരിക്കുകയാണ്. അവരെ സംരക്ഷിക്കാന്‍ ജപമാലയുടെ കോട്ട അത്യാവശ്യമാണ്.

ക്രിസ്തുരാജത്വതിരുനാള്‍ ദിനത്തില്‍ തന്നെ അയര്‍ലണ്ടിലെ 53 സ്ഥലങ്ങളില്‍ ജപമാല പ്രാര്‍ത്ഥന നടത്താന്‍ തീരുമാനിച്ചതിന് പിന്നിലും ഒരു കാരണമുണ്ട്. ലോകത്ത് ആദ്യമായി ക്രിസ്തുരാജന് സമര്‍പ്പിക്കപ്പെട്ട രാജ്യമാണ് അയര്‍ലണ്ട്.

You must be logged in to post a comment Login