പോളണ്ടില്‍ സണ്‍ഡേ ഹോളിഡേ

പോളണ്ടില്‍ സണ്‍ഡേ ഹോളിഡേ

വാഴ്‌സോ: പോളണ്ടില്‍ ഇനിമുതല്‍ ഞായറാഴ്ചകള്‍ തൊഴില്‍ രഹിതവും വ്യാപാരരഹിതവും ആയിരിക്കും. ഞായറാഴ്ചയാണ് നിയമം പ്രാബല്യത്തില്‍ വന്നത്. സോളിഡാരിറ്റി ട്രേഡ് യൂണിയന്റെ ആവശ്യപ്രകാരമാണ് ഇത്തരമൊരു തീരുമാനം നിലവില്‍ വന്നത്. പൊതുവെ ഞായറാഴ്ചകള്‍ തൊഴില്‍ രഹിതമാണെങ്കിലും പെട്രോള്‍ പമ്പുകള്‍, ഫാര്‍മസികള്‍, എയര്‍പോര്‍ട്ട്, റെയില്‍വേ എന്നിവിടങ്ങളിലെ കടകള്‍ തുടങ്ങിയവയ്ക്ക് ഈ നിയമം ബാധകമല്ല.ഘട്ടംഘട്ടമായിട്ടാണ് പോളണ്ടില്‍ ഞായറാഴ്ചകള്‍ ഒഴിവുദിവസമായി മാറ്റുന്നത്.

എന്നാല്‍ 2020 ഓടെ മുഴുവന്‍ ഞായറാഴ്ചകളും തൊഴില്‍ രഹിതമാകും. പോളണ്ടിലെ ജനസംഖ്യയുടെ 90 ശതമാനവും കത്തോലിക്കരാണ്.

You must be logged in to post a comment Login