പോളണ്ടില്‍ ഘട്ടം ഘട്ടമായി ഞായറാഴ്ച ഷോപ്പിംങ് അവസാനിപ്പിക്കുന്നു

പോളണ്ടില്‍ ഘട്ടം ഘട്ടമായി ഞായറാഴ്ച ഷോപ്പിംങ് അവസാനിപ്പിക്കുന്നു

വാഴ്‌സോ: പോളണ്ടില്‍ ഘട്ടം ഘട്ടമായി ഞായറാഴ്ച ഷോപ്പിംങ് അവസാനിപ്പിക്കുന്നു. 2020 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ജോലിക്കാര്‍ക്ക് കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുക എന്ന ഉദ്ദേശ്യത്തോടെയാണിത്. ട്രേഡ് യൂണിയന്റെ നിര്‍ദ്ദേശത്തെ കണ്‍സര്‍വേറ്റീവ് ലോ ആന്റ് ജസ്റ്റീസ് പാര്‍ട്ടി അനുകൂലിക്കുകയായിരുന്നു. പോളണ്ട് പാര്‍ലമെന്റിലെ ലോവര്‍ഹൗസ് 254 ന് 156 എന്ന കണക്കില്‍ ഈ ബില്‍ പാസാക്കി.

ഇതനുസരിച്ച് 2018 മുതല്‍ മാസത്തിലെ ആദ്യത്തെയും അവസാനത്തെയും ഞായറാഴ്ചകളില്‍ ഷോപ്പിംങ് പൂര്‍ണ്ണമായും നിരോധിച്ചു. 2019ല്‍ അവസാനത്തെ ഞായറാഴ്ച മാത്രമാണ് നിരോധനം. 2020 ഓടെ ഇത് പൂര്‍ണ്ണമായും നടപ്പിലാകും.

ഞായറാഴ്ചകളില്‍ എല്ലാവരും തൊഴിലുകളില്‍ നിന്ന് സ്വതന്ത്രമാകണമെന്ന് പോളീഷ് ബിഷപസ് കോണ്‍ഫ്രന്‍സ് അഭിപ്രായപ്പെട്ടു.

 

You must be logged in to post a comment Login