വിയറ്റ്‌നാമില്‍ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് പോലീസിന്റെ വിലക്ക്

വിയറ്റ്‌നാമില്‍ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് പോലീസിന്റെ വിലക്ക്

ഹാനോയ്: ഹോചിന്‍ മിന്‍ സിറ്റിയിലെ പോലീസിനെതിരെ കത്തോലിക്കരുടെ ആരോപണം. പള്ളിയില്‍ വിശുദ്ധ കുര്‍ബാനയ്ക്ക പോകുന്നതിനെ പോലീസ് തടസപെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നുവെന്നാണ് ആരോപണം. ഡിസംബര്‍ 10 ന് തോ ഹോ ദേവാലയത്തിന് സമീപമുള്ള ഡോങ് നായ് പ്രൊവിന്‍സില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് പോകുകയായിരുന്ന മൂന്ന് റിഡംപ്റ്ററിസ്‌ററ് വൈദികരെും ആറ് അല്മായരെയും പോലീസ് യാത്ര തുടരാന്‍ അനുവദിച്ചിരുന്നില്ല.മാതാവിന്റെ അമലോത്ഭവ തിരുനാളിനോട് അനുബന്ധിച്ചുള്ളതായിരുന്നു കുര്‍ബാന.

മനുഷ്യാവകാശ ദിനത്തില്‍ തന്നെയാണ് ഇങ്ങനെയൊരു മനുഷ്യാവകാശലംഘനം നടന്നത് എന്നത് ഒരു യാദൃച്ഛികമായെന്ന് വൈദികര്‍ പ്രതികരിച്ചു.

You must be logged in to post a comment Login