പള്ളിക്കുള്ളില്‍ വച്ച് പോലീസ് ക്രൈസ്തവരെ വെടിവച്ചുകൊന്നു, പ്രതിഷേധറാലിയില്‍ വൈദികരെയടക്കം അറസ്റ്റ് ചെയ്തു

പള്ളിക്കുള്ളില്‍ വച്ച് പോലീസ് ക്രൈസ്തവരെ വെടിവച്ചുകൊന്നു, പ്രതിഷേധറാലിയില്‍ വൈദികരെയടക്കം അറസ്റ്റ് ചെയ്തു

കോംഗോ: ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ പോലീസ് പളളിക്കുള്ളില്‍ വച്ച് വിശ്വാസികള്‍ക്ക് നേരെ വെടിവയ്ക്കുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. എട്ട് ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ഞായറാഴചയാണ് സംഭവം. കിന്‍ഷാസായിലെ സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചത് എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് ബൈബിളും കുരിശും കൈയിലേന്തി പ്രസിഡന്‌റ ജോസഫ് കാബിലായുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ ക്രൈസ്തവരില്‍ നൂറിലധികം പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ വൈദികരും ഉള്‍പ്പെടുന്നു. സംഘര്‍ഷത്തില്‍ ഒരുപോലീസുകാരന്‍ കൊല്ലപ്പെട്ടു. കാബില രാജിവയ്്ക്കണം എന്നായിരുന്നു പ്രക്ഷോഭകരുടെ ആവശ്യം.

കത്തോലിക്കാ ഭൂരിപക്ഷമുള്ള രാജ്യമാണ് ഇത്. കാബിലയുടെ പിതാവ് 2001 ല്‍ വധിക്കപ്പെടുകയായിരുന്നു.

You must be logged in to post a comment Login