മാര്‍പാപ്പാക്ക് മരണം ആശംസിക്കുന്നുവെന്ന് പോളീഷ് വൈദികന്‍, വൈദികനെ വിമര്‍ശിച്ച് ആര്‍ച്ച്ബിഷപ്

മാര്‍പാപ്പാക്ക് മരണം ആശംസിക്കുന്നുവെന്ന് പോളീഷ് വൈദികന്‍, വൈദികനെ വിമര്‍ശിച്ച് ആര്‍ച്ച്ബിഷപ്

വാഴ്‌സോ: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പെട്ടെന്നുള്ള മരണം ആശംസിച്ച മുതിര്‍ന്ന വൈദികന്റെ അഭിപ്രായത്തിനെതിരെ പോളണ്ടിലെ ആര്‍ച്ച് ബിഷപ്. വൈദികന്റെ അഭിപ്രായം തനിക്ക് വലിയ വേദനയും നടുക്കവും പശ്ചാത്താപവും ഉളവാക്കിയെന്ന് ആര്‍ച്ച് ബിഷപ് മാരെക്ക് അഭിപ്രായപ്പെട്ടു. ക്രാക്കോവിലെ ആര്‍ച്ച് ബിഷപ്പാണ് ഇദ്ദേഹം. കര്‍ദിനാള്‍ വോയ്റ്റിവായുടെ, പില്ക്കാലത്തെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ രൂപതയാണ് ക്രാക്കോവ്.

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പരിശുദ്ധാത്മാവിന്‌റെ ജ്ഞാനം കിട്ടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും പാപ്പയും അങ്ങനെ പ്രാര്‍ത്ഥിക്കുന്നില്ല എങ്കില്‍ പിതാവിന്റെ ഭവനത്തിലേക്ക് പെട്ടെന്ന് പോകാന്‍ ആശംസിക്കുന്നുവെന്നുമായിരുന്നു മുതിര്‍ന്ന തിയോളജിയന്‍കൂടിയായ ഫാ. സാറ്റാനിക്ക് അഭിപ്രായപ്പെട്ടത്. ഈശോയുടെ കരുണ എന്ന സങ്കല്പത്തില്‍ നിന്ന് മാറി അതിനെ തെറ്റായി പാപ്പ വ്യാഖ്യാനിക്കുന്നുവെന്നും മുസ്ലീങ്ങള്‍ക്കായി വാതില്‍ തുറന്നുകൊടുത്തതും വിവാഹമോചിതരായ കത്തോലിക്കര്‍ക്ക് ദിവ്യകാരുണ്യം നല്കാന്‍ അനുവദിച്ചതുമെല്ലാമാണ് പാപ്പയ്‌ക്കെതിരെ തിരിയാന്‍ വൈദികനെ പ്രേരിപ്പിച്ചത്.

You must be logged in to post a comment Login