എളിമയുള്ള വ്യക്തിയാണ് എന്ന് എങ്ങനെ അറിയാം? പാപ്പ പറയുന്നു

എളിമയുള്ള വ്യക്തിയാണ് എന്ന് എങ്ങനെ അറിയാം? പാപ്പ പറയുന്നു

വത്തിക്കാന്‍: ഞാന്‍ എളിമയുള്ള വ്യക്തിയാണോ എന്നറിയാന്‍ ഒരു മാര്‍ഗ്ഗമേയുള്ളൂ അത് എളിമപ്പെടുത്തലുകള്‍ സ്വീകരിക്കാന്‍ കഴിയുന്നുണ്ടോ എന്നതാണ്. സാന്താമാര്‍ത്തയില്‍ ദിവ്യബലി അര്‍പ്പിച്ച് വചനസന്ദേശം നല്കുകയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.

എളിമപ്പെടുത്തലുകള്‍ സ്വീകരിക്കാത്ത എളിമ, എളിമയല്ല. അരൂപിയുടെ പൂര്‍ണ്ണതയിലേക്ക് വളരാന്‍ കഴിവുള്ള ചെറുമുകുളമാണ് വിനയം. അതിനെ നാം എപ്പോഴും കാത്തുസൂക്ഷിക്കണം യേശുക്രിസ്തുവിന്റെ ജീവിതത്തിലാണ് യഥാര്‍ത്ഥ എളിമ നമുക്ക് കാണാന്‍ കഴിയുന്നത്.

നാമെല്ലാവരും  ചെറിയ മുകുളമെന്ന പോലെ പരിശുദ്ധാത്മാവിന്റെ ശക്തിയില്‍ വളര്‍ന്നുവലുതാകേണ്ടവരാണ്. വിനയമെന്ന ചെറിയ മുകുളം പരിശുദ്ധാത്മദാനങ്ങളുടെ പൂര്‍ണ്ണതയില്‍ എത്തുന്നതിന് വിശ്വാസവും വിനയവും ആവശ്യമാണെന്നും പാപ്പ പറഞ്ഞു.

 

 

 

You must be logged in to post a comment Login