ചരിത്രം തിരുത്തി മാര്‍പാപ്പ, പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്സിറ്റി റെക്ടറായി അല്‍മായന്‍

ചരിത്രം തിരുത്തി മാര്‍പാപ്പ, പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്സിറ്റി റെക്ടറായി അല്‍മായന്‍

വത്തിക്കാൻ: നടപ്പുവഴികളില്‍ നിന്ന് മാറിനടന്ന് ചരിത്രം രചിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ നിയമനകാര്യങ്ങളിലും ചരിത്രം രചിക്കുന്നു. റോമിലെ  പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്സിറ്റിയുടെ റെക്ടറായി  വിന്‍സെന്‍സോ ബുവോണോമോ എന്ന അൽമായനെ നിയമിച്ചുകൊണ്ടാണ് പാപ്പ പുതിയ ചരിത്രം രചിച്ചത്. ആദ്യമായാണ് ഒരു അല്മായന്‍ ഈ പദവിയിലേക്ക് വരുന്നത്. രണ്ട് കുട്ടികളുടെ പിതാവ് കൂടിയാണ് വിന്‍സെന്‍സോ.  ലാറ്ററന്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായി സേവനം ചെയ്തുവരികയായിരുന്നു 57-കാരനായ ബുവോണോമോ.

കാനന്‍-പൊതു നിയമ അഭിഭാഷകന്‍,യൂറോപ്യന്‍ കൗണ്‍സിലിന്റെ ഉപദേശക സമിതിയായ വെനീസ് കമ്മീഷനിലും, മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ഐക്യരാഷ്ട്രസഭയുടെ ഉപദേശക സമിതിയിലുമുള്ള വത്തിക്കാന്‍  പ്രതിനിധി തുടങ്ങിയ നിലകളില്‍ ശ്രദ്ധേയനായിട്ടുണ്ട്.

You must be logged in to post a comment Login