പൊന്തിഫിക്കല്‍ കമ്മീഷന്‍ ഫോര്‍ ദ പ്രൊട്ടക്ഷന്‍ ഓഫ് മൈനര്‍ പുന:സംഘടിപ്പിച്ചു

പൊന്തിഫിക്കല്‍ കമ്മീഷന്‍ ഫോര്‍ ദ പ്രൊട്ടക്ഷന്‍ ഓഫ് മൈനര്‍ പുന:സംഘടിപ്പിച്ചു

വത്തിക്കാന്‍: പൊന്തിഫിക്കല്‍ കമ്മീഷന്‍ ഫോര്‍ ദ പ്രൊട്ടക്ഷന്‍ ഓഫ് മൈനേഴ്‌സ് ഫ്രാന്‍സിസ് മാര്‍പാപ്പ പുന:സംഘടിപ്പിച്ചു. നിലവിലുള്ള പ്രസിഡന്റ് കര്‍ദിനാള്‍ സീന്‍ ഓ മാലി തത്്സ്ഥാനം തുടരും. ഒമ്പതു പേരെ പുതുതായി നിയമിച്ചിട്ടുണ്ട്. നിലവിലുള്ള എട്ടുപേര്‍ തുടര്‍ന്നും പദവികള്‍ വഹിക്കും.

ഫെബ്രുവരി 17 നാണ് ഇത് സംബന്ധിച്ച് വത്തിക്കാന്‍ പ്രഖ്യാപനം നടത്തിയത്. പുതിയ കമ്മറ്റിയുടെ ആദ്യ മീറ്റിംങ് ഏപ്രിലില്‍ നടക്കും. ലോകത്തുള്ള എല്ലാ ഇരകളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ആഗോള പ്രാതിനിധ്യം ഉറപ്പുവരുത്തണം എന്ന ലക്ഷ്യത്തോടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ അംഗങ്ങളെ നിയമിച്ചിരിക്കുന്നതെന്ന് കര്‍ദിനാള്‍ സീന്‍ഓ മാലി അറിയി്ച്ചു.

 

You must be logged in to post a comment Login