ദരിദ്രനെ സേവിക്കുന്നതിലൂടെയാണ് ഒരുവന്റെ വിശ്വാസം അളക്കേണ്ടത്: മാര്‍പാപ്പ

ദരിദ്രനെ സേവിക്കുന്നതിലൂടെയാണ് ഒരുവന്റെ വിശ്വാസം അളക്കേണ്ടത്: മാര്‍പാപ്പ

വത്തിക്കാന്‍: വ്യക്തികളുടെയോ സമൂഹത്തിന്റെയോ വിശ്വാസവും സ്‌നേഹവും അളക്കേണ്ടത് അവര്‍ ദരിദ്രരെയും ദുര്‍ബലരെയും ദരിദ്രരെയും എന്തുമാത്രം പരിഗണിക്കുന്നു എന്നതിന്‌റെ അടിസ്ഥാനത്തിലായിരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

വിവിധ കാരണങ്ങളാല്‍ നിലവിളിക്കുന്നവര്‍ക്കൊപ്പം നില്ക്കുക. നിത്യജീവന്റെ അപ്പം ലഭിക്കാന്‍ ഒരുവന് കാരണമായി ക്രിസ്തുപറയുന്നത് പാവങ്ങളോടുള്ള ഐകദാര്‍ഢ്യവും ദുര്‍ബലരോടുള്ള പരിഗണനയുമാണ്. കാരുണ്യപ്രവൃത്തികളാണ് നമ്മുടെ വിശ്വാസത്തിന്റെ ഗുണം നിശ്ചയിക്കുന്നത്. വ്യക്തിതലത്തിലും കമ്മ്യൂണിറ്റി ലെവലിലും അങ്ങനെ തന്നെ. അഞ്ചപ്പവും രണ്ടപ്പവും ക്രിസ്തു വര്‍ദ്ധിപ്പിച്ച സംഭവം നോക്കുക. അത് ക്രിസ്തു നമുക്കോരോരുത്തര്‍ക്കും വേണ്ടിയാണ് നല്കിയത്. അഞ്ചപ്പവും രണ്ടുമീനും നല്കിയ ആ ബാലനെ പോലെ നാം ഓരോരുത്തരും സംലഭ്യരായിരിക്കുക. പരിശുദ്ധ മറിയത്തോട്പ്രാര്‍ത്ഥിക്കുക. പാപ്പ ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login