ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുന്നു: ബെനഡിക്ട് പതിനാറാമന്‍

ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുന്നു: ബെനഡിക്ട് പതിനാറാമന്‍

റോം:  അനവധി പേരുടെ സംശയങ്ങള്‍ക്ക് പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍ ഒടുവില്‍ ഉത്തരം നല്കി. തന്‍റെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുകയാണ്. ഇ​​​​​റ്റ​​​​​ലി​​​​​യി​​​​​ലെ പ്ര​​​​​ധാ​​​​​ന ദി​​​​​ന​​​​​പ​​​​​ത്ര​​​​​ങ്ങ​​​​​ളി​​​​​ലൊ​​​​​ന്നാ​​​​​യ കൊറി​​​​​യേ​​​​​രെ ഡെ​​​​​ല്ല സേ​​​​​റ​​​​​യ്ക്ക​​​​​യ​​​​​ച്ച ക​​​​​ത്തി​​​​​ലാ​​​​​ണ് 90 വ​​യ​​സു​​ള്ള അദ്ദേഹം ഇ​​​​​ക്കാ​​​​​ര്യ​​​​​മ​​​​​റി​​​​​യി​​​​​ച്ച​​​​​ത്. ബെനഡിക്ട് പതിനാറാമന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ മാധ്യമങ്ങളില്‍ പരന്നിരുന്ന സാഹചര്യത്തിലാണ് സ്വയം അതേക്കുറിച്ച് വിശദീകരിച്ച് പാപ്പാ രംഗത്തെത്തിയിരിക്കുന്നത്. ആരോഗ്യം മോശമാണെങ്കിലും തനിക്ക് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്ന സ്നേഹം വലിയൊരു ദൈവകൃപയായി കാണുന്നുവെന്നും  അദ്ദേഹം വ്യക്തമാക്കി.

 

You must be logged in to post a comment Login