പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍ അത്യാസന്ന നിലയില്‍?

പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍ അത്യാസന്ന നിലയില്‍?

വത്തിക്കാന്‍: പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍ അത്യാസന്ന നിലയിലാണെന്ന് സോഷ്യല്‍ മീഡിയായില്‍ വാര്‍ത്ത പരക്കുന്നു. എന്നാല്‍ ഈ വാര്‍ത്ത തെറ്റും അസംബന്ധവുമാണെന്ന് ബെനഡിക്ട് പതിനാറാമന്റെ സെക്രട്ടറി ആര്‍ച്ച് ബിഷപ് ജോര്‍ജ് ഗാന്‍സെവിന്‍ അറിയിച്ചു.

ബെനഡിക്ട് പതിനാറാമന്‍ മരണത്തോട് സമീപിച്ചുകൊണ്ടിരിക്കുകയാണെന്ന വാര്‍ത്തയെ അദ്ദേഹം നിഷേധിച്ചു.

പോപ്പ് ബെനഡിക്ട് ഒരു മെഴുകുതിരിപോലെ സാവധാനം അണഞ്ഞുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന് പരസഹായം കൂടാതെ നടക്കാനോ കൂടുതല്‍ നേരം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാനോ കഴിയുന്നില്ല എന്നിങ്ങനെ ആരോ എഴുതിയ വാചകങ്ങളാണ് സോഷ്യല്‍ മീഡിയായില്‍ ബെനഡിക്ട് പതിനാറാമന്റെ ആരോഗ്യനിലയെക്കുറിച്ച് സംശയം പരത്തിയത്. ഇത് വായിച്ചതിന് ശേഷം കഴിഞ്ഞ രണ്ടുദിവസങ്ങളായി തനിക്ക് ഒരുപാട് സന്ദേശങ്ങള്‍ വരുന്നുണ്ടെന്നും ആളുകള്‍ വളരെ ആശങ്കാകുലരാണെന്നും ആര്‍ച്ച് ബിഷപ് ജോര്‍ജ് പറഞ്ഞു.

You must be logged in to post a comment Login