കുരിശ് ഭിത്തിയില്‍ അലങ്കരിക്കാനുള്ളതല്ല പ്രാര്‍ത്ഥിക്കാനുള്ളതാണ്: മാര്‍പാപ്പ

കുരിശ് ഭിത്തിയില്‍ അലങ്കരിക്കാനുള്ളതല്ല പ്രാര്‍ത്ഥിക്കാനുള്ളതാണ്: മാര്‍പാപ്പ

വത്തിക്കാന്‍: ഭിത്തിയില്‍ വെറുതെ അലങ്കരിക്കാനുള്ളതല്ല കുരിശ് എന്നും അത് നമ്മുടെ വിശ്വാസത്തിന്റെ പ്രധാനപ്പെട്ട അടയാളമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. അതുകൊണ്ട് നാം അതിലേക്ക് നോക്കുക. പ്രാര്‍ത്ഥിക്കുക.. കുരിശ് നമ്മുടെ രക്ഷയുടെ ഉറവിടമാണ്. ഇന്നലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ യാമപ്രാര്‍ത്ഥനയ്ക്കിടയില്‍ വചനസന്ദേശം നല്കുകയായിരുന്നു പാപ്പ.

കുരിശ് അലങ്കരിക്കാനുള്ള ഒരു ആഭരണമല്ല, അല്ലെങ്കില്‍ തിരുവസ്ത്രത്തില്‍ തുന്നിപ്പിടിപ്പിക്കേണ്ട വസ്തുവുമല്ല, ചിലപ്പോഴെങ്കിലും അത് ദുരുപയോഗിക്കപ്പെടുന്നുണ്ട്. മറിച്ച ്കുരിശ് ഒരു മതപരമായ അടയാളമാണ്.. ധ്യാനിക്കാനും മനസ്സിലാക്കാനുമുള്ളത്. ദൈവപുത്രന്റെസ്‌നേഹത്തിന്റെ ഏറ്റവും ഉദാത്തതയും മരണത്തിന്റെ രഹസ്യവും ജീവിതത്തിന്റെ ഉറവിടവും മനുഷ്യവംശത്തിന്റെ രക്ഷയുമാണ് കുരിശ്. അവന്റെ മുറിവുകളാലാണ് നാം സൗഖ്യപ്പെട്ടത്. പാപ്പ പറഞ്ഞു.

എങ്ങനെയാണ് നാം കുരിശിനെ നോക്കുന്നതെന്നും പാപ്പ ചോദിച്ചു. കലാരൂപമെന്ന നിലയിലാണോ അത്? കുരിശിനെ നോക്കി പ്രാര്‍ത്ഥിക്കുമ്പോള്‍ നാം ക്രിസ്തുവിന്റെ മുറിവുകളിലൂടെ പ്രവേശിക്കുകയാണ് ചെയ്യുന്നത്. പാപ്പ വ്യക്തമാക്കി.

You must be logged in to post a comment Login