രോഗികളായ കുട്ടികള്‍ക്കൊപ്പം പിസ പാര്‍ട്ടി നടത്തി പാപ്പയുടെ 81 ാം പിറന്നാള്‍ ആഘോഷം

രോഗികളായ കുട്ടികള്‍ക്കൊപ്പം പിസ പാര്‍ട്ടി നടത്തി പാപ്പയുടെ 81 ാം പിറന്നാള്‍ ആഘോഷം

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ തന്റെ എണ്‍പത്തിയൊന്നാം ജന്മദിനം ആഘോഷിച്ചത് രോഗികളായ കുട്ടികള്‍ക്കൊപ്പം പിസ പാര്‍ട്ടി നടത്തിയായിരുന്നു.

കുട്ടികളുടെ സന്തോഷം ഒരു നിധിയാണ്. സന്തോഷമുള്ള ഒരു ആത്മാവ് നല്ലൊരു വിളഭൂമിയെപോലെയാണ്.. അവിടെ നല്ലഫലങ്ങള്‍ ഉണ്ടാകുന്നു. സാന്തമാര്‍്ത്തയിലെ പീഡിയാട്രിക് ഡിസ്‌പെന്‍സറിയിലെ കുട്ടികള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കവെ പാപ്പ പറഞ്ഞു. കാരണവന്മാരോട് സംസാരിക്കണമെന്ന് പാപ്പ കുട്ടികളെ പ്രോത്സാഹിപ്പിച്ചു.

വല്യപ്പച്ചന്മാര്‍ക്കും അമ്മച്ചിമാര്‍ക്കും നല്ല ഓര്‍മ്മകളുണ്ട്.. വേരുകളുണ്ട്.. തങ്ങളുടെ വേരുകള്‍ അവര്‍ കൊച്ചുമക്കള്‍ക്ക് നല്കുന്നു. അതുപോലെ കുട്ടികള്‍ ദൈവത്തോട് സംസാരിക്കുന്നവരാകണം. അതിന് മാതാപിതാക്കള്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കണം.

കുട്ടികളോടൊപ്പം പാപ്പ നന്മ നിറഞ്ഞ മറിയമേ ചൊല്ലി പ്രാര്‍ത്ഥിക്കാനും മറന്നില്ല.

 

You must be logged in to post a comment Login