ഇങ്ങനെയൊരാളെ ഇതുവരെ പരിചയപ്പെട്ടിട്ടില്ല, മാര്‍പാപ്പയെക്കുറിച്ച് ജര്‍മ്മന്‍ സംവിധായകന്‍

ഇങ്ങനെയൊരാളെ ഇതുവരെ പരിചയപ്പെട്ടിട്ടില്ല, മാര്‍പാപ്പയെക്കുറിച്ച് ജര്‍മ്മന്‍ സംവിധായകന്‍

ലണ്ടന്‍: ഇങ്ങനെയൊരാളെ ജീവിതകാലത്ത് ഇതുവരെ പരിചയപ്പെട്ടിട്ടില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെക്കുറിച്ച് ജര്‍മ്മന്‍ സംവിധായകനായ വിം വെന്‍ഡേഴ്‌സ്. പോപ്പ് ഫ്രാന്‍സിസ്- എ മാന്‍ ഓഫ് ഹിസ് വേഡ്‌സ് എന്ന ചിത്രത്തിന്റെ സംവിധായകനാണ് വിം. ചിത്രം വെള്ളിയാഴ്ചയാണ് റീലിസ് ചെയ്യുന്നത്.

അദ്ദേഹം ഒരു അഭിനേതാവല്ല ഉള്ളില്‍നിന്ന് വരുന്ന വാക്കുകള്‍ കൊണ്ടാണ് പാപ്പ സംസാരിക്കുന്നത്. ബിബിസിക്ക് നല്കിയ അഭിമുഖത്തില്‍ വിം വെന്‍ഡേഴ്‌സ് പറഞ്ഞു. ലോകത്തിന്റെ മുഴുവന്‍ നന്മ ആഗ്രഹിക്കുന്നവര്‍ക്കുള്ളതാണ് ഈ സിനിമയെന്നും സംവിധായകന്‍ പറഞ്ഞു.

You must be logged in to post a comment Login