കലാകാരന്മാര്‍ക്ക് മാര്‍പാപ്പ നല്കുന്ന ഉപദേശം കേള്‍ക്കണോ?

കലാകാരന്മാര്‍ക്ക് മാര്‍പാപ്പ നല്കുന്ന ഉപദേശം കേള്‍ക്കണോ?

വത്തിക്കാന്‍: വ്യക്തിപരമായ നേട്ടങ്ങളുടെയും ജനപ്രീതിയുടെയും ക്ഷണികമായ മഹത്വത്തിന്റെയും പുറകെ പോകരുതെന്ന് കലാകാരന്മാരോട് ഫ്രാന്‍സിസ് മാര്‍പാപ്പ. ചിത്രകാരന്മാരും കവികളും സംഗീതജ്ഞരും ശില്പികളും നടീനടന്മാരും വാസ്തുശില്പികളും അടങ്ങുന്ന ദിയക്കോണിയ ദെല്ല ബൊത്തെ എന്ന സംഘടനയിലെ നാല്പതോളം പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു പാപ്പ.

ജീവിതമേന്മ എന്തെന്ന് മനസ്സിലാക്കാനും ഉപഭോഗാസക്തിക്കടിമയാകാതെ ആനന്ദിക്കാനും നമ്മെ പ്രാപ്തരാക്കുന്ന ശൈലിയാണ് കലാകാരന്മാര്‍ സ്വീകരിക്കേണ്ടത്. പാരിസ്ഥിതികപരിവര്‍ത്തനത്തിന് സംഭാവനയേകത്തക്കവിധം സ്വന്തം കഴിവുകള്‍ കലാകാരന്മാര്‍ വികസിപ്പിച്ചെടുക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു.

You must be logged in to post a comment Login