പാപ്പ ഇന്ന് യാത്രയാകുന്നു, ബംഗ്ലാദേശ്, മ്യാന്‍മര്‍ സന്ദര്‍ശനത്തിനായി

പാപ്പ ഇന്ന് യാത്രയാകുന്നു, ബംഗ്ലാദേശ്, മ്യാന്‍മര്‍ സന്ദര്‍ശനത്തിനായി

വത്തിക്കാന്‍ : മ്യാ​ൻ​മ​ർ, ബം​ഗ്ലാ​ദേ​ശ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​ ഇന്ന് യാത്ര തിരിക്കും.
പ്രാദേശിക സമയം ഇന്നു രാ​ത്രി 9.45ന് ​റോ​മി​ലെ ചം​പീ​നോ വി​മാ​ന​ത്താ​വ​ള​ത്തി​ൽനി​ന്ന് അ​ലി​റ്റാ​ലി​യ​യു​ടെ പ്ര​ത്യേ​ക ചാ​ർ​ട്ട​ർ വി​മാ​ന​ത്തി​ലാണ് പാപ്പ പു​റ​പ്പെ​ടു​ന്നത്.   തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 1.30ന് ​മ്യാ​ൻ​മ​റി​ലെ വ​ൻ​ന​ഗ​ര​മാ​യ യാം​ഗൂ​ണി​ലെ​ത്തും.

ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് യാം​ഗൂ​ണി​ൽ നി​ന്ന് വി​മാ​ന​ത്തി​ൽ ത​ല​സ്ഥാ​ന​മാ​യ നാ​യി പി ​ഡോ​യി​ലെ​ത്തും. പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​ര​ത്തി​ലാ​ണ് ഔപചാരിക സ്വീ​ക​ര​ണം.
തു​ട​ർ​ന്നു പ്ര​സി​ഡ​ന്‍റ് ഹി​തി​ൻ ക​യാ​വു, സ്റ്റേ​റ്റ് കൗ​ണ്‍സി​ല​ർ ഓ​ങ് സാ​ങ് സൂ​കി തു​ട​ങ്ങി​യ​വ​രു​മാ​യി  കൂ​ടി​ക്കാ​ഴ്ച​ക​ൾ .

You must be logged in to post a comment Login