“ആദ്യ സന്തോഷവാര്‍ത്ത പാപ്പ ഇവിടേയ്ക്ക് വരുന്നു, രണ്ടാമത്തെ സന്തോഷവാര്‍ത്ത പാപ്പ എന്നെ അഭിഷേകം ചെയ്യും”

“ആദ്യ സന്തോഷവാര്‍ത്ത പാപ്പ ഇവിടേയ്ക്ക് വരുന്നു, രണ്ടാമത്തെ സന്തോഷവാര്‍ത്ത പാപ്പ എന്നെ അഭിഷേകം ചെയ്യും”

ധാക്ക: ബംഗ്ലാദേശ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനായി കാത്തിരിക്കുകയാണ്. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 2 വരെയാണ് പാപ്പായുടെ ബംഗ്ലാദേശ് സന്ദര്‍ശനം. ഈ സന്ദര്‍ഭത്തില്‍ പാപ്പ 16 ഡീക്കന്മാര്‍ക്ക് വൈദികപ്പട്ടം നല്കും. അതിലൊരു ഡീക്കന്റെ വാക്കുകളാണ് മുകളിലെഴുതിയത്.

ഫ്രാന്‍സിസ് മാര്‍പാപ്പ ബംഗ്ലാദേശിലേക്ക് വരുന്നു എന്നത് വലിയൊരു സന്തോഷവാര്‍ത്തയാണ്. രണ്ടാമത് സന്തോഷവാര്‍ത്ത പാപ്പ എനിക്ക് പട്ടം നല്കുന്നു എന്നതാണ്.

ഡിസംബര്‍ ഒന്നിനാണ് വൈദികാഭിഷേകം നടക്കുന്നത്. ഉദ്യാന്‍ പാര്‍ക്കിലാണ് തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നത്. പതിനായിരത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 16 ഡീക്കന്മാരില്‍ 10 പേര്‍ രൂപതാവൈദികരും മറ്റുള്ളവര്‍ സന്യാസസഭാവൈദികരുമാണ്.

You must be logged in to post a comment Login