ധാക്ക:ദൈവത്തിന്റെ പദ്ധതികൾക്കനുസരിച്ച് രൂപപ്പെടാനായി നമ്മുടെ ജീവിതപദ്ധതികളെ കംപ്യൂട്ടർ സോഫ്റ്റ്വെയറിനുള്ളിൽ സ്ഥാപിക്കണം എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജീവിതത്തിൽ മുന്നോട്ടു പോകുന്പോൾ ശരിയായ പാത തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അലക്ഷ്യമായ വളർച്ചയല്ല വേണ്ടത്. ദൈവത്തെ ശ്രവിച്ചും വെല്ലുവിളികൾ ഏറ്റെടുത്തും പതിവായി അപ്ഡേറ്റ് ചെയ്യണം. യുവജനങ്ങളെ മാർപാപ്പ ഓർമപ്പെടുത്തി.
മതപരമായ ഭിന്നതകൾ നോക്കാതെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാൻ പുതിയ തലമുറ ബോധപൂർവം ശ്രമിക്കണമെന്നു ഫ്രാൻസിസ് മാർപാപ്പ. സഹോദരനിലേക്കുകൂടി സ്നേഹത്തിന്റെ കൈകൾ നീട്ടാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഹോളി റോസറി പള്ളിയിൽ ബംഗ്ലാദേശിലെ വൈദികരും സന്യസ്തരുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചയിലും മുതിർന്ന വൈദികരുടെയും കന്യാസ്ത്രീകളുടെയും അനുഭവങ്ങളും പങ്കുവച്ചു.
You must be logged in to post a comment Login