ഫ്രാന്‍സിസ് മാര്‍പാപ്പ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നു

ഫ്രാന്‍സിസ് മാര്‍പാപ്പ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നു

വത്തിക്കാന്‍:താന്‍ തിമിരശസ്ത്രക്രിയക്ക് വിധേയനാകാന്‍ പോവുകയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വെളിപെടുത്തല്‍. വ്യാഴാഴ്ച ജയിലില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയില്‍ കാര്‍മ്മികത്വം വഹിക്കാനെത്തിയപ്പോഴായിരുന്നു പാപ്പ ഇക്കാര്യം വെളിപെടുത്തിയത്.

അടുത്തവര്‍ഷമാണ് കണ്ണ് ഓപ്പറേഷന്‍ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും പാപ്പ പറഞ്ഞു. കണ്ണുകള്‍ക്ക് വ്യക്തത വേണമെന്ന് അദ്ദേഹം ജയില്‍വാസികളോട് പറഞ്ഞു. അതിനെ അദ്ദേഹം വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു. ആത്മാവിന്റെ കണ്ണുകള്‍ക്ക് തിമിരശസ്ത്രക്രിയ ചെയ്യുക.

81 വയസുണ്ട് പാപ്പയ്ക്ക്. പൊതുവെ അദ്ദേഹം ആരോഗ്യപ്രകൃതിയാണ്.

You must be logged in to post a comment Login