സാന്റിയാഗോ: തനിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ അവഗണിച്ചും ഉപേക്ഷിച്ചും കടന്നു പോകുന്ന അഭിനവ ഭരണാധികാരികള്‍ക്കിടയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഒറ്റപ്പെട്ട സംഭവമാകുന്നു. ചിലി സന്ദർശനത്തിനിടെ തന്റെ വാഹനവ്യൂഹത്തിനൊപ്പം സഞ്ചരിച്ചിരുന്ന കുതിരയുടെ പുറത്തുനിന്നു വീണ പോലീസ് ഉദ്യോഗസ്ഥയെ കൈപിടിച്ചുയർത്താൻ പോപ്മൊബീൽ വിട്ട് പുറത്തിറങ്ങി ഫ്രാൻസിസ് മാർപാപ്പയെ ആണ് ലോകം കഴിഞ്ഞ ദിവസം കണ്ടത്.
പോപ്മൊബീലിൽ സഞ്ചരിച്ച് ജനങ്ങളെ അഭിവാദ്യം ചെയ്യുകയായിരുന്നു മാർപാപ്പ. ഇതിനിടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന കുതിരപ്പടയാളികളുടെ വ്യൂഹത്തിലെ ഒരു കുതിര, പുറത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥയെ ഇടഞ്ഞ് താഴെയിട്ടു. പോപ്മൊബീലിൽ ഇടിച്ചാണ് ഉദ്യോഗസ്ഥ നിലത്തുവീണത്. ഉടൻതന്നെ മാർപാപ്പ സുരക്ഷ അവഗണിച്ച് പോപ്മൊബീലിൽനിന്ന് ഇറങ്ങി, നിലത്തുവീണു പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥയ്ക്കു സമീപമെത്തി. കുറച്ചുസമയത്തിനുള്ളിൽ ആംബുലൻസ് എത്തി ഉദ്യോഗസ്ഥയെ മാറ്റിയശേഷമാണ് മാർപാപ്പ വാഹനത്തിലേക്കു മടങ്ങിയത്.
മാര്‍പാപ്പയുടെ ഈ പ്രവൃത്തിക്കും സഹജീവികളോടുള്ള പരിഗണനയ്ക്കും സോഷ്യല്‍ മീഡിയായില്‍ നിറഞ്ഞ കൈയടികളാണ് കിട്ടുന്നത്. നമ്മുടെ തീരെ ചെറിയ ഭരണാധികാരിക്ക് പോലും ഇല്ലാതെ പോകുന്നതാണല്ലോ സഹപ്രവര്‍ത്തകരോടുള്ള പരിഗണന?
You must be logged in to post a comment Login