വൈദികരുടെ ലൈംഗികപീഡനങ്ങള്‍ക്ക് ഇരകളായവരോട് മാര്‍പാപ്പ മാപ്പ് ചോദിച്ചു

വൈദികരുടെ ലൈംഗികപീഡനങ്ങള്‍ക്ക് ഇരകളായവരോട് മാര്‍പാപ്പ മാപ്പ് ചോദിച്ചു

സാന്റിയാഗോ: വൈദികരുടെ ലൈംഗികപീഡനങ്ങള്‍ക്ക് ഇരകളായവരോട് ഫ്രാന്‍സിസ് മാര്‍പാപ്പ മാപ്പ് ചോദിച്ചു. ചിലിയില്‍ നടന്ന സന്ദര്‍ശനത്തോട് അനുബന്ധിച്ച് പാപ്പ നടത്തിയ ആദ്യത്തെ ഔദ്യോഗിക പ്രഭാഷണത്തിലാണ് മാപ്പ് ചോദിച്ചത്. ഗവണ്‍മെന്റ് അധികാരികളുടെയും മറ്റും സാന്നിധ്യത്തിലായിരുന്നു പാപ്പ മാപ്പ് അപേക്ഷിച്ചത്.

എന്നാല്‍ തങ്ങള്‍ക്ക് മാപ്പ പറയലല്ല വേണ്ടതെന്നും നടപടിയാണ് വേണ്ടതെന്നുമാണ് ഇരകളുടെ പക്ഷം. കുട്ടികളോട് ലൈംഗിക അതിക്രമങ്ങള്‍ കാട്ടുന്നവരെ സംരക്ഷിക്കുന്ന നയമാണ് ചിലിയിലെ മെത്രാന്മാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും വിമര്‍ശനമുണ്ട്. ഇത്തരം പീഡനങ്ങള്‍ മൂടിവച്ചവര്‍ പലരും ഇന്ന് സഭയുടെ അധികാരസ്ഥാനത്തുണ്ടെന്നും ഇരകള്‍ പറയുന്നു.

 

You must be logged in to post a comment Login