ഭൗതികവസ്തുക്കള്‍ അന്വേഷിക്കുന്നതിന് മുമ്പ് ക്രിസ്തുവിനെ അന്വേഷിക്കുക: മാര്‍പാപ്പ

ഭൗതികവസ്തുക്കള്‍ അന്വേഷിക്കുന്നതിന് മുമ്പ് ക്രിസ്തുവിനെ അന്വേഷിക്കുക: മാര്‍പാപ്പ

വത്തിക്കാന്‍: അനുദിനജീവിതാവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള വക കണ്ടെത്തുന്നത് തെറ്റല്ല എന്നാല്‍ ക്രിസ്തുവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് അതിനെക്കാള്‍ പ്രധാനമാണ്. ഇന്നലെ യാമപ്രാര്‍ത്ഥനയ്്ക്കിടയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചതാണ് ഇക്കാര്യം.

ഭൗതികമായ ആവശ്യങ്ങളെക്കുറിച്ചുള്ള ആകുലതകള്‍ വിസ്മരിക്കുക, ക്രിസ്തുവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുക, അവിടുന്നിലുള്ള വിശ്വാസത്തില്‍ വളരുക, കാരണം അവിടുന്ന് ജീവന്റെ അപ്പമാണ്. സത്യത്തിന് വേണ്ടിയുള്ള നമ്മുടെ വിശപ്പ്, നീതിക്കുവേണ്ടിയുള്ള നമ്മുടെ വിശപ്പ്, സ്‌നേഹത്തിന് വേണ്ടിയുള്ള നമ്മുടെ വിശപ്പ് എല്ലാം അവിടുന്ന് പരിഹരിച്ചുതരും. അപ്പം കഴിച്ച് തൃപ്തരായതുകൊണ്ടാണ് നിങ്ങളെന്നെ അന്വേഷിച്ചത് എന്ന ക്രിസ്തുവചനം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പ വചനസന്ദേശം നല്കിയത്.

നമ്മള്‍ ആരാണെന്ന് ക്രിസ്തുവിന് അറിയാം. ഭൗതികവസ്തുക്കള്‍ നേടിയെടുത്തുള്ള സംതൃപ്തിക്കപ്പുറമായുള്ള ബന്ധമാണ് ക്രിസ്തു നമ്മില്‍ നിന്നും ആഗ്രഹിക്കുന്നത്. പാപ്പ ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login