വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സിഗററ്റ് വില്പന നിരോധിച്ചു

വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സിഗററ്റ് വില്പന നിരോധിച്ചു

വത്തിക്കാന്‍: സിഗററ്റിന്റെയും പുകയിലയുടെയും വില്പന വത്തിക്കാന്‍ സിറ്റി സ്റ്റേറ്റില്‍ നിരോധിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉത്തരവ്. ഇതു സംബന്ധിച്ച്  ഇന്നലെയാണ് വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ ഗ്രേഗ് ബൂര്‍ക്ക് പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചത്. ആളുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു എന്നതിനാല്‍ ഇതുമായി സഹകരിക്കാന്‍ കഴിയില്ലെന്ന് പ്രസ്താവന വ്യക്തമാക്കി.

അടുത്ത വര്‍ഷം ആരംഭം മുതലാണ് നിരോധനം നിലവില്‍ വരുന്നത്. ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം പുകവലി മൂലം ഓരോ വര്‍ഷവും ഏഴു മില്യന്‍ മരണങ്ങളാണ് ലോകത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

You must be logged in to post a comment Login