മാര്‍പാപ്പയുടെ കൊളംബിയ സന്ദര്‍ശനം സെപ്തംബര്‍ ആറു മുതല്‍ 11 വരെ

മാര്‍പാപ്പയുടെ കൊളംബിയ സന്ദര്‍ശനം സെപ്തംബര്‍ ആറു മുതല്‍ 11 വരെ

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കൊളംബിയ സന്ദര്‍ശനം സെപ്തംബര്‍ ആറു മുതല്‍ 11 വരെ.  19,650 കിലോ മീറ്ററുകളാണ് പാപ്പ ഈ ദിവസങ്ങളില്‍ സഞ്ചരിക്കുന്നത്. ഇതില്‍ 12 പ്രഭാഷണം, നാല് വചനധ്യാനം, രണ്ട് ആശംസ, ഒരു യാമപ്രാര്‍ത്ഥന എന്നിവയും ഉള്‍പ്പെടും.

ഇതിനോട് അനുബന്ധിച്ച് കൊളംബിയയിലെ രണ്ട് വൈദികരെ വാഴ്ത്തപ്പെട്ടവരായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിക്കും.വിശ്വാസത്തിന് വേണ്ടി ജീവത്യാഗം നടത്തിയവരാണ് ഇവര്‍.

കൊളംബിയായില്‍ എത്തുന്ന മൂന്നാമത്തെ പാപ്പയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. പോള്‍ ആറാമന്‍ പാപ്പയും ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുമാണ് ഇവിടെ സന്ദര്‍ശിച്ചിട്ടുള്ളത്.

You must be logged in to post a comment Login