ഉത്ഥിതനായ ക്രിസ്തു തന്റെ ജീവിതം പിന്തുടരാന്‍ നമ്മെ ക്ഷണിക്കുന്നു: മാര്‍പാപ്പ

ഉത്ഥിതനായ ക്രിസ്തു തന്റെ ജീവിതം പിന്തുടരാന്‍ നമ്മെ ക്ഷണിക്കുന്നു: മാര്‍പാപ്പ

വത്തിക്കാന്‍: ഉത്ഥിതനായ ക്രിസ്തു തന്റെ ജീവിതം പിന്തുടരാന്‍ നമ്മെ ക്ഷണിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഈസ്റ്റര്‍ ബ്ലെസിംങ് നല്കുന്നതിന് മുമ്പ് വചനസന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

അഭയാര്‍ത്ഥികള്‍, കുടിയേറ്റക്കാര്‍, യുദ്ധത്തിന്റെയും ചൂഷണത്തിന്റെയും ഇരകള്‍, ക്ഷാമത്തിന്റെയും ഏകാന്തതതയുടെയും ഇരകള്‍ എന്നിവര്‍ക്കിടയിലേക്ക് ക്രിസ്തുവിന്റെ ഉപകരണങ്ങളായി മാറാന്‍ ഓരോ ക്രൈസ്തവനും വിളിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്തു ഉയിര്‍ത്തെണീറ്റു എന്ന് മാലാഖ ശിഷ്യന്മാരോട് പറഞ്ഞ സന്ദേശം ഇന്ന് സഭ എല്ലായിടത്തും എപ്പോഴും പ്രേേഘാഷിച്ചുകൊണ്ടിരിക്കുകയാണ്. തന്റെയും ലോകത്തിന്റെയും പ്രശ്‌നങ്ങള്‍ ദൈവത്തിന് സമര്‍പ്പിച്ചുകൊണ്ട് ഇങ്ങനെ നാം പറയണമെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു. ഇതെങ്ങനെ അവസാനിക്കും എന്ന് എനിക്കറിയില്ല. എന്നാല്‍ ക്രിസ്തു ഉയിര്‍ത്തെണീറ്റു എന്ന കാര്യം എനിക്കറിയാം.

ആര്‍ക്കൊക്കെയാണ് നമ്മുടെ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടത് എന്നതിന്റെ നീണ്ടലിസ്റ്റും പാപ്പ അവതരിപ്പിച്ചു. മനുഷ്യക്കടത്തിന്റെ ഇരകള്‍, ദുരുപയോഗിക്കപ്പെട്ട കുട്ടികള്‍, ഭീകരവാദത്തിന്റെ ഇരകള്‍..ഇവരിലേക്കെല്ലാം നമ്മുടെ ശ്രദ്ധ പതിയണം.

സിറിയ, സൗത്ത് സുഡാന്‍, സോമാലിയ, കോംഗോ, യുക്രെയ്ന്‍, ലാറ്റിന്‍ അമേരിക്ക എന്നിവയ്ക്ക് വേണ്ടി പാപ്പ പ്രത്യേകം പ്രാര്‍ത്ഥിച്ചു.

You must be logged in to post a comment Login