“തിന്മയെ ഉദാസീനത കൊണ്ടല്ല പ്രവൃത്തി കൊണ്ട് നേരിടുക”

“തിന്മയെ ഉദാസീനത കൊണ്ടല്ല പ്രവൃത്തി കൊണ്ട് നേരിടുക”

വത്തിക്കാന്‍: തിന്മയെ ഉദാസീനത കൊണ്ടല്ല നല്ല പ്രവൃത്തികള്‍ കൊണ്ട് നേരിടണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നാം തിന്മയെ എതിര്‍ക്കുന്നില്ല എങ്കില്‍ നാം അതിനെ പോറ്റുകയാണ് ചെയ്യുന്നത്. തിന്മ പരക്കുന്നതിനെതിരെ നാം ഇടപെടണം. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ തടിച്ചുകൂടിയ യുവജനങ്ങളോടായി സംസാരിക്കുകയായിരുന്നു പാപ്പ.

തിന്മയ്‌ക്കെതിരെ പകയല്ല വേണ്ടത് ക്ഷമയാണ്. പ്രതികാരമല്ല ശത്രുക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. മറ്റുള്ളവരെക്കുറിച്ച് ചീത്തകാര്യങ്ങള്‍ സംസാരിക്കരുത്. ആരെങ്കിലും മോശമായി സംസാരിക്കുന്നത് കേള്‍ക്കാനിടയായാല്‍ നാം അത് അവസാനിപ്പിക്കണം. 90,000 യുവജനങ്ങളോടായി പാപ്പ പറഞ്ഞു. സിനഡിന് മുന്നോടിയായി യുവജനങ്ങള്‍ നടത്തിയ തീര്‍ത്ഥാടനത്തില്‍ പങ്കൈടുത്തവരോടായിട്ടാണ് പാപ്പ സംസാരിച്ചത്.

You must be logged in to post a comment Login