കുമ്പസാരരഹസ്യം വെളിപെടുത്തി, വൈദികനെ പാപ്പാ പുറത്താക്കി

കുമ്പസാരരഹസ്യം വെളിപെടുത്തി, വൈദികനെ പാപ്പാ പുറത്താക്കി

ബ്രിസ്‌ബെന്‍: ഓസ്‌ട്രേലിയാ അതിരൂപതയിലെ കത്തോലിക്കാ വൈദികനെ ഫ്രാന്‍സിസ് മാര്‍പാപ്പ സഭയില്‍ നിന്ന് പുറത്താക്കി. നിരവധി ആരോപണങ്ങള്‍ക്ക് വിധേയനായിരുന്ന ഫാ. ഇഗ്‌ബോയെയാണ് പാപ്പ പുറത്താക്കിയത്. കുമ്പസാരനിയമങ്ങള്‍ പോലും പാലിക്കാതിരുന്നു തുടങ്ങിയ നിരവധി കുറ്റങ്ങള്‍ഫാ. ഇഗ്‌ബോയുടെ മേലുണ്ടായിരുന്നു. വത്തിക്കാന്‍ ചുമതലപ്പെടുത്തിയ അംഗീകൃത അന്വേഷകസംഘത്തിന് കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കപ്പെട്ട സാഹചര്യത്തിലാണ് ഈ ബഹിഷ്‌ക്കരണം നടന്നത്. മാരൂചൈഡോറിലെ സ്‌റ്റെല്ലാ മാരീസ് ഇടവകയിലാണ് ഇദ്ദേഹം സേവനം ചെയ്തിരുന്നത്. നൈജീരിയ സ്വദേശിയാണ്. രൂപതയുടെ വെബ്‌സൈറ്റിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചത്. 2016 മുതലുള്ള പരാതികള്‍ക്കാണ് ഒടുവില്‍ ഇങ്ങനെയൊരു പരിഹാരം ഉണ്ടായത്.

You must be logged in to post a comment Login