സമാധാനത്തിന്റെ സന്ദേശവുമായ് പാപ്പ ഫാത്തിമായിലേക്ക്..

സമാധാനത്തിന്റെ സന്ദേശവുമായ് പാപ്പ ഫാത്തിമായിലേക്ക്..

വത്തിക്കാന്‍ :പ്രത്യാശയുടെയും സമാധാനത്തിന്‍റെയും സുവിശേഷം  പങ്കുവയ്ക്കാനാണ് താന്‍ എത്തിച്ചേരുന്നത് എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഫാത്തിമാ സന്ദര്‍ശനത്തിന്‍റെ ഭാഗമായി നല്കിയ  സന്ദേശത്തിലാണ് പോര്‍ച്ചുഗീസ് ജനതയോട് പാപ്പ ഇക്കാര്യം പറഞ്ഞത്.

ഫാത്തിമായില്‍ എത്തുന്നതിലുള്ള തന്‍റെ അതിയായ സന്തോഷവും പാപ്പ പങ്കുവച്ചു. പരിശുദ്ധ മാതാവിന്‍റെ സംരക്ഷണയിൽ പോർച്ചുഗീസ് ജനതയേയും ലോകത്തേയും ഞാൻ സമർപ്പിക്കുന്നു. പോർച്ചുഗൽ സന്ദർശനം തീർഥാടനമായി ചുരുക്കാൻ തീരുമാനിക്കേണ്ടിവന്ന സാഹചര്യം ജനങ്ങളും അധികൃതരും മനസിലാക്കിയതിൽ  നന്ദി പറഞ്ഞ പാപ്പ തന്‍റെ സന്ദര്‍ശനത്തെ തീര്‍ത്ഥാടനമായാണ് വിശേഷിപ്പിക്കുന്നതും.

ഏവരേയും പരിശുദ്ധ ദൈവമാതാവിന്‍റെ തൃപ്പാദത്തിങ്കൽ സമർപ്പിച്ച് ഞാൻ പ്രാർഥിക്കുന്നു. പരിശുദ്ധ ദൈവമാതാവ് വഴി നമുക്ക് ഈശോയോട് കൂടുതൽ അടുക്കാം. മാര്‍പാപ്പ സന്ദേശത്തില്‍ പറഞ്ഞു.

You must be logged in to post a comment Login