വന്നതിനെക്കാള്‍ നല്ലവരായി കുര്‍ബാനയ്ക്ക് ശേഷം മടങ്ങിപ്പോകുക: മാര്‍പാപ്പ

വന്നതിനെക്കാള്‍ നല്ലവരായി കുര്‍ബാനയ്ക്ക് ശേഷം മടങ്ങിപ്പോകുക: മാര്‍പാപ്പ

വത്തിക്കാന്‍: വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനായി വരുന്നതിലേറെ നല്ലവരായി നാം തിരികെ പോകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

ക്രിസ്തീയ സാക്ഷ്യത്തിന്റെ ഏറ്റവും വലിയ തെളിവാണ് ദിവ്യകാരുണ്യം. വിശുദ്ധ കുര്‍ബാന കഴിഞ്ഞും നമുക്കൊരു മാറ്റവും ഉണ്ടാകാതെ ഗോസിപ്പുകളില്‍ കുരുങ്ങികിടക്കുകയാണെങ്കില്‍ , കുര്‍ബാനയ്ക്ക് നമ്മില്‍ ഒരു മാറ്റവും വരുത്താന്‍ കഴിയില്ലെങ്കില്‍ നമ്മള്‍ ക്രിസ്തീയസാക്ഷ്യം നഷ്ടപ്പെടുത്തുന്നവരാണ്. അനുദിന ജീവിതത്തില്‍ ആവശ്യമായ കൃപകളുമായി വേണം നാം കുര്‍ബാന കഴിഞ്ഞ് മടങ്ങിപ്പോകേണ്ടത് ജീവിതത്തില്‍ നമുക്ക് അതുവഴി ക്രിസ്തുവിനെ മഹത്വപ്പെടുത്താന്‍ കഴിയണം. ആഴ്ച തോറുമുള്ള പ്രതിബദ്ധതയുടെ ഭാഗമായിട്ടായിരിക്കരുത് നാം വിശുദ്ധ കുര്‍ബാനയില്‍പങ്കെടുക്കേണ്ടത്. കുര്‍ബാന കഴിഞ്ഞും അപവാദം പറയാനാണ് നാം പോകുന്നതെങ്കില്‍ കുര്‍ബാന നമ്മുടെ ഹൃദയത്തിലേക്ക് പ്രവേശിച്ചിട്ടില്ല എന്നാണര്‍ത്ഥം.

നമുക്ക് ക്രിസ്തീയസാക്ഷ്യം വഹിക്കാന്‍ കഴിയുകയുമില്ല. ഓരോ തവണയും വന്നതിലേറെ നല്ലവരായി കുര്‍ബാന കഴിഞ്ഞ് മടങ്ങാന്‍ നമുക്ക് കഴിയണം. പാപ്പ ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login