ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍

വത്തിക്കാന്‍ :  പെസഹ ബുധന്‍ മുതല്‍ ഉയിര്‍പ്പ് ഞായര്‍ വരെയുള്ള ദിവസങ്ങളിലുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 29 പെസഹാവ്യാഴാഴ്ച രാവിലെ 10 മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പൗരോഹിത്യകൂട്ടായ്മയുടെ സമൂഹബലിയര്‍പ്പണവും തൈലാഭിഷേകര്‍മ്മവും. വൈകുന്നേരം 4.30-ന് കാലുകഴുകല്‍ ശുശ്രൂഷ. റോമിലെ ത്രസ്തേവരെയിലുള്ള റെജീന കൊയിലി ജയിലിലാണ് കാല്‍കഴുകല്‍ ശുശ്രൂഷ. മാര്‍ച്ച് 30- ദുഃഖവെള്ളിയാഴ്ച വൈകുന്നേരം പീഡാനുഭവത്തിന്‍റെ അനുസ്മരണവും ധ്യാനവും, ആരാധനയും ദിവ്യകാരുണ്യസ്വീകരണവും . രാത്രി 9.15-ന് കൊളോസിയത്തില്‍ കുരിശിന്‍റെ വഴി.

മാര്‍ച്ച് 31 ദുഃഖശനി വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ജ്ഞാനസ്നാനജലാശീര്‍വ്വാദം, ജ്ഞാനസ്നാനവ്രത വാദ്ഗാനം, വചനപ്രഘോഷണം എന്നിവയും തുടര്‍ന്നു വിശുദ്ധ ബലിയര്‍പ്പണവും .ഞായറാഴ്ച ഈസ്റ്റര്‍ ദിനത്തില്‍ രാവിലെ 10 മണിക്ക് പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍  സെന്‍റ് പീറ്റേഴ്സ് ബസിലിക്കാ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന.

You must be logged in to post a comment Login