കുര്‍ബാനയ്ക്കിടയില്‍ ആളുകള്‍ ഫോണ്‍ ഉപയോഗിക്കുന്ന കാഴ്ച സങ്കടകരം: മാര്‍പാപ്പ

കുര്‍ബാനയ്ക്കിടയില്‍ ആളുകള്‍ ഫോണ്‍ ഉപയോഗിക്കുന്ന കാഴ്ച സങ്കടകരം: മാര്‍പാപ്പ

വത്തിക്കാന്‍: വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ ആളുകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കാഴ്ച വളരെ സങ്കടകരമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

വിശുദ്ധ കുര്‍ബാന ഒരു ഷോ അല്ല. അത് വളരെ മനോഹരമാണ്. യേശുക്രിസ്തുവിന്റെ സ്‌നേഹസാന്നിധ്യവുമായിട്ടുള്ള രൂപാന്തരീകരണമായ മുഖാമുഖത്തിന്റെ നിമിഷങ്ങളാണ്. അതുകൊണ്ട്  ആ സമയങ്ങളില്‍ ആളുകളുടെ നോട്ടം എത്തേണ്ടത് ദൈവത്തിന്റെ ഹൃദയത്തിലേക്കാണ്. അല്ലാതെ സ്മാര്‍ട്ട് ഫോണിലേക്കല്ല.

ഹൃദയം ദൈവത്തിങ്കലേക്കുയര്‍ത്തുക എന്നാണ് വിശുദ്ധ ബലിക്കിടയില്‍ വൈദികന്‍ പറയുന്നത്. അല്ലാതെ നിങ്ങളുടെ ഫോണ്‍ ഉയര്‍ത്തുക, ഫോട്ടോ എടുക്കുക എന്ന് വൈദികന്‍ പറയുന്നില്ല. ഇങ്ങനെ ചെയ്യുന്നത് വളരെ ഖേദകരമായ കാര്യമാണ്.

ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ ഞാന്‍ കാണാറുണ്ട് നിരവധി മൊബൈല്‍ ഫോണുകള്‍ വായുവില്‍ ഉയര്‍ന്നുനില്ക്കുന്നത്. ഇതില്‍ അല്മായര്‍ മാത്രമല്ല ഉള്ളത് വൈദികരും മെത്രാന്മാരും വരെ ഉള്‍പ്പെടും. ദയവായി വിശുദ്ധ കുര്‍ബാനയെ ഒരു ഷോയാക്കി മാറ്റരുത്. പാപ്പ അഭ്യര്‍ത്ഥിച്ചു.

സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ദിവ്യബലി അര്‍പ്പിച്ച് പൊതുദര്‍ശനവേളയില്‍ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

You must be logged in to post a comment Login